ഇനി അഭയാര്‍ത്ഥി അപേക്ഷ തള്ളിയാലും പണം? നിരസിക്കപ്പെടുന്ന കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് വിടാന്‍ ആയിരക്കണക്കിന് പൗണ്ട് കൈമാറും; സ്വയം നാടുകടക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പണം അല്ലാത്തവര്‍ക്ക് ജോലി നിഷേധം

ഇനി അഭയാര്‍ത്ഥി അപേക്ഷ തള്ളിയാലും പണം? നിരസിക്കപ്പെടുന്ന കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് വിടാന്‍ ആയിരക്കണക്കിന് പൗണ്ട് കൈമാറും; സ്വയം നാടുകടക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പണം അല്ലാത്തവര്‍ക്ക് ജോലി നിഷേധം
യുകെയില്‍ അഭയാര്‍ത്ഥിയായി എത്തുന്നവര്‍ക്ക് പുതിയ ഓഫര്‍ നല്‍കാന്‍ ഗവണ്‍മെന്റ്. യുകെ അഭയാര്‍ത്ഥിത്വം നിരസിച്ചാല്‍ ഇവരെ റുവാന്‍ഡയിലേക്ക് നീക്കാന്‍ ആയിരക്കണക്കിന് പൗണ്ട് കൈമാറുകയാണ് ചെയ്യുക. ഗവണ്‍മെന്റിന്റെ പുതിയ വോളണ്ടറി സ്‌കീം പ്രകാരമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

അഭയാര്‍ത്ഥി അപേക്ഷ പ്രൊസസ് ചെയ്യുന്നതിന്റെ ഭാഗമായി റുവാന്‍ഡയിലേക്ക് ആളുകളെ കയറ്റിവിടുന്ന പദ്ധതിയില്‍ നിന്നും വിഭിന്നമാണ് ഈ നീക്കം. ഇക്കാര്യം ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യവുമായി ധാരണയിലെത്തിയെന്നാണ് ടൈംസ് റിപ്പോര്‍ട്ട്. യുകെയില്‍ നിയമപരമായി തുടരാന്‍ അവകാശമില്ലാത്ത കുടിയേറ്റക്കാരെ നീക്കം ചെയ്യാന്‍ തയ്യാറാക്കിയതാണ് ഈ പുതിയ സ്‌കീം.

ഇവരെ സ്വദേശത്തേക്ക് കയറ്റിവിടാനും സാധിക്കാതെ വരുന്നതോടെയാണ് റുവാന്‍ഡയിലേക്ക് പണം കൊടുത്ത് അയയ്ക്കുന്നത്. ഈ പദ്ധതിയില്‍ സ്ഥിരീകരണം ആയിട്ടില്ലെന്ന് ഹോം ഓഫീസ് പറയുന്നു. അഭയാര്‍ത്ഥി അപേക്ഷ നിലവിലില്ലാത്ത, റുവാന്‍ഡയിലേക്ക് വേഗത്തില്‍ മാറ്റാന്‍ കഴിയുന്ന വ്യക്തികളെ ഉദ്ദേശിച്ചാണ് പദ്ധതിയെന്ന് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കി.

അഭയാര്‍ത്ഥി അപേക്ഷകള്‍ പരാജയപ്പെടുന്ന കുടിയേറ്റക്കാരെ സമീപിക്കുന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പണം സ്വീകരിക്കാനും, റുവാന്‍ഡയിലേക്ക് പോകാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നിലവിലെ ഹോം ഓഫീസ് വോളണ്ടറി റിട്ടേഴ്‌സ് സ്‌കീം വിപുലീകരിച്ചാണ് ഇത് നടപ്പാക്കുക. ഇത് പ്രകാരം യുകെ ഉപേക്ഷിച്ച് പോകുന്നവര്‍ക്ക് 3000 പൗണ്ട് വരെയാണ് സാമ്പത്തിക പിന്തുണ നല്‍കുന്നത്.

അതേസമയം സാമ്പത്തിക സഹായം നിഷേധിച്ച് റുവാന്‍ഡയിലേക്ക് പോകാന്‍ വിമുഖത കാണിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് ഔദ്യോഗികമായി ജോലി ചെയ്യാനോ, യുകെയില്‍ ബെനഫിറ്റുകള്‍ നേടാനോ സാധിക്കില്ലെന്നും ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കി.

Other News in this category



4malayalees Recommends