പണിയില്ലാത്തത് മാത്രമല്ല പണിയെടുക്കാത്തതും പ്രശ്‌നം ; യുകെയില്‍ മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ ജോലി അന്വേഷിക്കുന്നുപോലുമില്ലെന്ന് റിപ്പോര്‍ട്ട് ; 16നും 64നും ഇടയില്‍ പ്രായമുള്ള 9.2 ദശലക്ഷം പേര്‍ ജോലിയില്ലാത്തവര്‍

പണിയില്ലാത്തത് മാത്രമല്ല പണിയെടുക്കാത്തതും പ്രശ്‌നം ; യുകെയില്‍ മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ ജോലി അന്വേഷിക്കുന്നുപോലുമില്ലെന്ന് റിപ്പോര്‍ട്ട് ; 16നും 64നും ഇടയില്‍ പ്രായമുള്ള 9.2 ദശലക്ഷം പേര്‍ ജോലിയില്ലാത്തവര്‍
രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് തൊഴിലില്ലായ്മ. പലരും മടിയില്‍ ജോലി ചെയ്യാതെ കഴിച്ചുകൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്. യുകെയില്‍ തൊഴിലെടുക്കാന്‍ പ്രാപ്തരായിട്ടുള്ള മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ ജോലി തേടുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെയുടെ എക്കണോമിക് ഇനാക്ടിവിറ്റി റേറ്റ് നവംബറിനും ജനുവരിക്കും ഇടയില്‍ 21.9 ശതമാനമാണ്. ഇതു മുന്‍ വര്‍ഷത്തേക്കാള്‍ അധികമാണ്.

യുകെയില്‍ 16നും 64നുമിടയില്‍ പ്രായമുള്ള 9.2 ദശലക്ഷം ആളുകള്‍ ജോലിയില്ലാത്തവരാണെന്നത് മാത്രമല്ല ജോലി അന്വേഷിക്കുകയോ ചെയ്യുന്നില്ല. കോവിഡ് പ്രതിസന്ധിക്ക് മുമ്പുള്ളതിനേക്കാള്‍ 700000 കൂടുതലാണ് ഈ കണക്കുകള്‍. എന്‍എച്ച്എസ് പോലുള്ള പല സ്ഥലങ്ങളിലും വിദഗ്ധ ജീവനക്കാരുടെ ക്ഷാമം നേരിടുമ്പോഴും പലരും ജോലിക്ക് ശ്രമിക്കുന്നുപോലുമില്ലെന്നും കണക്കുകള്‍ പറയുന്നു.

തൊഴിലില്ലായ്മ തോത് കൂടിയതോടെ യുകെ സാമ്പത്തിക പ്രതിസന്ധിയിലാണ്. കോവിഡ് പ്രതിസന്ധി പലരേയും ബാധിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് അനുകൂലമായ പല പ്രഖ്യാപനമുണ്ടായിട്ടും പലരും ജോലിയിലേക്ക് തിരിച്ചെത്തുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends