പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്നു; മേയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെ ഋഷി സുനാകിന് മുന്നറിയിപ്പ് നല്‍കി സീനിയര്‍ ടോറി എംപിമാര്‍

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്നു; മേയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെ ഋഷി സുനാകിന് മുന്നറിയിപ്പ് നല്‍കി സീനിയര്‍ ടോറി എംപിമാര്‍
മേയില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി സീനിയര്‍ ടോറി എംപിമാര്‍. ടോറി ബാക്ക്‌ബെഞ്ചേഴ്‌സിന്റെ ശക്തമായ 1922 കമ്മിറ്റി എക്‌സിക്യൂട്ടീവുമായി ഋഷി സുനാക് ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് ചര്‍ച്ച ഊര്‍ജ്ജിതമായത്.

മേയ് 2ന് തെരഞ്ഞെടുപ്പ് നടത്താന്‍ നം.10 സഹായികള്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് ആശങ്ക. ഇക്കാര്യത്തില്‍ ഉന്നത നേതാക്കള്‍ പ്രധാനമന്ത്രിയില്‍ നിന്നും വിശദീകരണം ചോദിച്ചു. തെരഞ്ഞെടുപ്പ് നടത്താന്‍ തിരക്ക് കൂട്ടരുതെന്നും, ഓട്ടം സീസണ്‍ വരെ കാത്തിരിക്കാനുമാണ് നേതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എന്നാല്‍ മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അതേ ദിവസം പൊതുതെരഞ്ഞെടുപ്പിനായി ഉപയോഗിച്ചാല്‍ ചില നഷ്ടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഭരണപക്ഷ കമ്മിറ്റിയിലെ ഏതാനും എംപിമാരും ചൂണ്ടിക്കാണിച്ചു. നിലവില്‍ ടോറികള്‍ സര്‍വ്വെകളില്‍ ലേബറിനേക്കാള്‍ 20 പോയിന്റ് പിന്നിലാണ്.

രാഷ്ട്രീയത്തില്‍ ഏഴ് മാസം ഒരു വലിയ കാലയളവാണെന്ന് സീനിയര്‍ ടോറി ശ്രോതസ്സുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ട് യൂറോസ് വിജയിക്കുകയും, ഒളിംപിക്‌സില്‍ ടീം ജിപി നിരവധി സ്വര്‍ണ്ണം നേടുകയും ചെയ്താല്‍ അവസ്ഥ മാറിമറിയുമെന്ന് ഇദ്ദേഹം പറയുന്നു.

വര്‍ഷത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുമെന്ന തരത്തിലാണ് സുനാകും നിലപാട് എടുക്കുന്നത്. ഇതോടെ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണ് തെളിയുന്നത്. ഈ സമയത്ത് സാമ്പത്തിക മേഖല തിരിച്ചുവരവ് നടത്തിയാല്‍ ലേബറുമായുള്ള വ്യത്യാസം കുറയ്ക്കാമെന്നും കരുതുന്നു.

Other News in this category



4malayalees Recommends