മാധ്യമങ്ങള്‍ക്ക് നിഷ്പക്ഷ നിലപാട് അനിവാര്യം ; യുകെയിലെ മാധ്യമ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ വിദേശ കമ്പനികള്‍ക്ക് വിലക്ക് ; നിര്‍ണ്ണായക തീരുമാനം

മാധ്യമങ്ങള്‍ക്ക് നിഷ്പക്ഷ നിലപാട് അനിവാര്യം ; യുകെയിലെ മാധ്യമ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ വിദേശ കമ്പനികള്‍ക്ക് വിലക്ക് ; നിര്‍ണ്ണായക തീരുമാനം
യുകെയിലെ മാധ്യമ സ്ഥാപനങ്ങള്‍ സ്വന്തമാക്കുന്നതില്‍ വിദേശ സ്ഥാപനങ്ങളെ വിലക്കും. ഡെയ്‌ലി ടെലഗ്രാഫ് ഏറ്റെടുക്കാനുള്ള യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ് ബോര്‍ഡിന്റെ നീക്കത്തെ തുടര്‍ന്നാണ് യുകെ സര്‍ക്കാര്‍ അടിയന്തര നീക്കത്തിന് തയ്യാറെടുത്തത്. രാജ്യത്തെ മാധ്യമങ്ങളുടെ നിലപാട് കാത്തുസൂക്ഷിക്കാനും സംരക്ഷണം നല്‍കാനും സര്‍ക്കാരിന്റെ പുതിയ നിലപാട് അംഗീകരിക്കും.

നിയമ ഭേദഗതിയെ അംഗീകരിക്കുന്നതായി ലേബര്‍ പാര്‍ട്ടിയും വ്യക്തമാക്കുന്നു. നിലവില്‍ കടക്കെണിയിലുള്ള ഡെയ്‌ലി ടെലഗ്രാഫ് ന്യൂസ് പേപ്പറുകളുടെ കടം യുഎഇ സ്ഥാപനമായ റെഡ് ബോര്‍ഡ് അടച്ചു കഴിഞ്ഞു. സ്ഥാപനത്തില്‍ 75 ശതമാനം വിഹിതവും യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മന്‍സൂറിന്റെ ഉടമസ്ഥതയിലുള്ളതാണ്. മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബിന്റെ പ്രവര്‍ത്തനത്തിനും ഇദ്ദേഹത്തിന്റെ സ്വാധീനമുണ്ട്.

മാധ്യമപ്രവര്‍ത്തനം നിഷ്പക്ഷമാകണമെങ്കില്‍ അതിന് ചില മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കണം. വിദേശ രാജ്യങ്ങളുടെ ഏറ്റെടുക്കലുകള്‍ നല്ല രീതിയില്‍ കാണാനാകില്ല. അതിനാലാണ് പുതിയ നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

Other News in this category



4malayalees Recommends