കുവൈത്ത് തിരഞ്ഞെടുപ്പ് ; 14 വനിതകള്‍ ഉള്‍പ്പെടെ 255 പേര്‍ മത്സര രംഗത്ത്

കുവൈത്ത് തിരഞ്ഞെടുപ്പ് ; 14 വനിതകള്‍ ഉള്‍പ്പെടെ 255 പേര്‍ മത്സര രംഗത്ത്
കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. 5 മണ്ഡലങ്ങളില്‍ നിന്നായി 14 വനിതകള്‍ ഉള്‍പ്പെടെ 255 പേര്‍ മത്സര രംഗത്തുണ്ട്.

258 പേര്‍ അപേക്ഷിച്ചിരുന്നെങ്കിലും മൂന്നു പേര്‍ പിന്നീട് പത്രിക പിന്‍വലിച്ചിരുന്നു. 1,2,3,4,5 മണ്ഡലങ്ങളില്‍ നിന്നായി യഥാക്രമം 47,53,37,68,,50 പേരാണ് മത്സരിക്കുന്നത്. 14 വനിതകളില്‍ 8 പേരും മൂന്നാം മണ്ഡലത്തില്‍ നിന്നാണ് .ഒരു മണ്ഡലത്തില്‍ നിന്ന് 10 പേര്‍ ഉള്‍പ്പെടെ അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് ഏപ്രില്‍ 4ന് തിരഞ്ഞെടുക്കുക. 2023 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 15 വനിതകള്‍ ഉള്‍പ്പെടെ 207 പേരാണ് മത്സരിച്ചത്.

Other News in this category



4malayalees Recommends