കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പിന് തുടക്കമായി

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പിന് തുടക്കമായി
കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പിന് തുടക്കമായി. ഇത് സംബന്ധിച്ചുള്ള തീരുമാനം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ആണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെയാണ് പൊതുമാപ്പ് കാലാവധി.

പൊതുമാപ്പ് കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടു പോകാന്‍ സാധിക്കും. പിന്നീട് ഇവര്‍ക്ക് മറ്റൊരു വിസയില്‍ രാജ്യത്തേക്ക് തിരികെ എത്താം. കുവൈത്തില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴ അടച്ച് താമസാനുമതി രേഖ സാധുതയുള്ളതാക്കാം. നിയമലംഘകരായ 1.2 ലക്ഷം പേര്‍ക്ക് പ്രയോജനകരമാകുന്നതാണ് ഈ തീരുമാനം. രേഖകള്‍ കൈവശം ഉള്ളവര്‍ക്ക് നേരിട്ട് താമസ കുടിയേറ്റ വകുപ്പിനെ സമീപിച്ചാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. അഥവാ രേഖകള്‍ ഇല്ലെങ്കില്‍ അതതു രാജ്യത്തെ എംബസികളില്‍ നിന്ന് ഔട്പാസ് ശേഖരിച്ച് താമസ കുടിയേറ്റ വകുപ്പില്‍ എത്തണം.

ഈ അവസരം പ്രയോജനപ്പെടുത്തി ശിക്ഷ കൂടാതെ രാജ്യം വിടുകയോ പിഴ അടച്ച് താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends