ഗള്‍ഫ് നഗരങ്ങളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന താപനില കുവൈറ്റ് സിറ്റിയില്‍

ഗള്‍ഫ് നഗരങ്ങളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന താപനില കുവൈറ്റ് സിറ്റിയില്‍
ആഗോള താപനം കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ വര്‍ഷവും ചൂട് വര്‍ധിച്ചുവരികയാണ്. ഓരോ വര്‍ഷം കൂടുമ്പോഴും ശരാശരി താപനിലയില്‍ ഏതാണ്ട് ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധന ഉണ്ടാവുന്നു. ഈ നില തുടര്‍ന്നാല്‍ 2030 വര്‍ഷത്തിനുള്ളില്‍ താമസിക്കാന്‍ അനുയോജ്യമല്ലാത്ത നാടായി ജിസിസി രാജ്യങ്ങള്‍ മാറുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ അവസ്ഥ ഇല്ലാതാക്കാന്‍ സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളെല്ലാം വലിയ ശ്രമങ്ങളാണ് നടത്തിവരുന്നത്.

2004 മുതല്‍ തന്നെ യുഎഇയില്‍ ചൂട് കൂടുതലുള്ള കാലങ്ങളില്‍ ഉച്ചവിശ്രമ നിയമം നിലവിലുണ്ട്

യുഎഇയിലും സൗദിയും കുവൈറ്റിലും അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തുന്ന സ്ഥലങ്ങളുണ്ട്. ഗള്‍ഫ് നഗരങ്ങളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന താപനില കുവൈറ്റ് സിറ്റിയിലാണ്. താങ്ങാനാകാത്ത 50 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ പതിവായി താപനില ഉയരുന്ന ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരം എന്നാണ് ഇത് അറിയപ്പെടുന്നത്.


Other News in this category



4malayalees Recommends