ഭാര്യയെ കൊന്ന ശേഷം നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യയിലേക്ക് പറന്ന ഭര്‍ത്താവിന് പൗരത്വ കുരുക്ക്

ഭാര്യയെ കൊന്ന ശേഷം നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യയിലേക്ക് പറന്ന ഭര്‍ത്താവിന് പൗരത്വ കുരുക്ക്
ഓസ്‌ട്രേലിയയില്‍ ഭാര്യയെ കൊന്ന ശേഷം കുട്ടിയെ ഹൈദരാബാദിലേക്ക് മടങ്ങിയ യുവാവിന് തിരികെ എത്തിക്കാന്‍ നീക്കവുമായി ഓസ്‌ട്രേലിയ. ഹൈദരാബാദ് സ്വദേശിനി ചൈതന്യ മദഗനിയെ (36) കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭര്‍ത്താവ് അശോക് രാജ് വാരിക്കുപ്പാലയെ തിരികെ എത്തിക്കുന്നതിനാണ് ഓസ്‌ട്രേലിയ നീക്കം നടത്തുന്‌നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അശോക് രാജ് വാരിക്കുപ്പാലയുമായി സംസാരിക്കണമെന്ന് അന്വേഷണ സംഘം നിലപാട് എടുത്തിട്ടുണ്ട്.

നേരത്തെ അശോക് രാജും ചൈതന്യയും ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പ്രതിക്ക് കൂടുതല്‍ കുരുക്കായി മാറുന്നത്.

ഇന്ത്യന്‍ ഭരണഘടന ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. അതിനാല്‍ തന്നെ പ്രതിയെ വിദേശ പൗരനായിട്ടാണ് ഇന്ത്യയില്‍ പരിഗണിക്കുക. ഭാര്യയെ കൊന്ന ശേഷം മൃതദേഹം വീടിന് സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിച്ച ശേഷമാണ് പ്രതി മൂന്നു മാസം പ്രായമുള്ള മകനുമായി ഇന്ത്യയിലേക്ക് മടങ്ങിയത്. കുട്ടിയെ ഇയാള്‍ ചൈതന്യയുടെ വീട്ടുകാരെ ഏല്‍പ്പിക്കുകയും ചൈതന്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി അറിയിക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends