ഓസ്‌ട്രേലിയയില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2035 ഓടെ നിരോധിക്കണമെന്ന് ശുപാര്‍ശ

ഓസ്‌ട്രേലിയയില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2035 ഓടെ നിരോധിക്കണമെന്ന് ശുപാര്‍ശ
ഓസ്‌ട്രേലിയയില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2035 ഓടെ പൂര്‍ണമായും നിരോധിക്കണമെന്ന് കാലാവസ്ഥാ കൗണ്‍സിലിന്റെ ശുപാര്‍ശ. കാര്‍ബണ്‍ വികരണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ഇത്. ഗതാഗത രംഗത്തു നിന്നുള്ള കാര്‍ബണ്‍ വികിരണം 2030 ഓടെ പകുതിയോളം കുറയ്ക്കാന്‍ കഴിയുമെന്നും ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

ടാക്‌സി വാഹനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങളും ആദ്യനടപടിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളാക്കണമെന്നും ആവശ്യം.

ചരക്കു നീക്കത്തിന് ട്രെയ്‌നുകളെ അധികമായി ഉപയോഗിക്കാനും നിര്‍ദ്ദേശമുണ്ട്.

പുതിയ വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ വികിരണം കുറയ്ക്കാനായി സര്‍ക്കാര്‍ രണ്ടാഴ്ച മുമ്പ് പുതിയ ഇന്ധന നയം പ്രഖ്യാപിച്ചിരുന്നു.

Other News in this category



4malayalees Recommends