പലസ്തീനെ രാജ്യമായി അംഗീകരിക്കാനാകുമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ; എതിര്‍പ്പറിയിച്ച് പ്രതിപക്ഷം

പലസ്തീനെ രാജ്യമായി അംഗീകരിക്കാനാകുമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ; എതിര്‍പ്പറിയിച്ച് പ്രതിപക്ഷം
ഹമാസിന് ഭരണത്തില്‍ യാതൊരുവിധ പങ്കുമില്ലെങ്കില്‍ പലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കാന്‍ കഴിയുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ്. എന്നാല്‍ അത്തരമൊരു നീക്കം അപക്വമായിരിക്കുമെന്നായിരുന്നു ഓസ്‌ട്രേലിയയിലെ പ്രതിപക്ഷത്തിന്റെയും സയണിസ്റ്റ് ഫെഡറേഷന്റെയും നിലപാട്. ഇസ്രയേലില്‍ നിന്നും സ്വതന്ത്രമായൊരു രാജ്യമെന്ന നിലയില്‍ പലസ്തീനെ അംഗീകരിക്കാന്‍ കഴിയുമെന്ന് യുകെ വിദേശകാര്യമന്ത്രി ഡേവിഡ് കാമറൂണ്‍ ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയും നിലപാട് വ്യക്തമാക്കുന്നത്.

ഇസ്രയേലി വ്യോമാക്രമണത്തില്‍ ഓസ്‌ട്രേലിയന്‍ പൗരനുള്‍പ്പെടെ കൊല്ലപ്പെട്ടതിന് പിന്നാലെ ഗാസയിലെ നിലവിലെ സ്ഥിതി ഗതികളില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. അക്രമവും രക്തച്ചൊരിലും അവസാനിപ്പിച്ച് രണ്ട് രാജ്യമായി ഇസ്രയേലും പലസ്തീനും സമാധാനത്തോടെ കഴിയണമെന്നും വോങ് ആവശ്യപ്പെട്ടു. കാലങ്ങളായി വന്ന സര്‍ക്കാരുകള്‍ ഇതില്‍ തീരുമാനമെടുക്കാന്‍ മടിച്ചതാണ് ദശാബ്ദങ്ങളായി തുടരുന്ന രക്തച്ചൊരിച്ചിലിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് സമാധാന ശ്രമങ്ങള്‍ക്ക് രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ വേണമെന്നും രണ്ട് രാജ്യമായി പിരിയുന്നത് ഗൗരവമായി പരിഗണിക്കണമെന്നും വോങ് അഭിപ്രായപ്പെട്ടു. രണ്ടുരാജ്യങ്ങളുടെ രൂപീകരണം ഹമാസിനെ ദുര്‍ബലമാക്കുമെന്നും വോങ് പറഞ്ഞു.

എന്നാല്‍ ഓസ്‌ട്രേലിയ കാലങ്ങളായി തുടര്‍ന്നുവരുന്ന പക്ഷപാതരഹിതമായ നയത്തിന് വിരുദ്ധമാണ് ഈ നിലപാടെന്ന് പ്രതിപക്ഷ വക്താവ് സിമോണ്‍ ബര്‍മ്മിങ്ഹാം പറഞ്ഞു. നിലപപാടില്‍ നിന്നുള്ള ആല്‍ബനീസ് സര്‍ക്കാരിന്റെ ഈ വ്യക്തിചലനത്തെ പ്രതിപക്ഷം പിന്താങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends