ന്യൂസൗത്ത് വെയില്‍സില്‍ പബ്ലിക് സ്‌കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവ്

ന്യൂസൗത്ത് വെയില്‍സില്‍ പബ്ലിക് സ്‌കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവ്
ന്യൂസൗത്ത് വെയില്‍സില്‍ പബ്ലിക് സ്‌കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുള്ളതായി സര്‍ക്കാര്‍ വ്യക്തമാക്കി. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്‌കൂളുകളിലേക്ക് മാറിയതിനാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പബ്ലിക് സ്‌കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ 25000 ത്തോളം കുട്ടികളുടെ കുറവുണ്ടായി. സ്‌കൂളുകള്‍ക്കുള്ള ബജറ്റില്‍ 148 മില്യണ്‍ ഡോളര്‍ വെട്ടിക്കുറച്ചിരുന്നു.

പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതുകൊണ്ടാണ് ഫണ്ടില്‍ വെട്ടിക്കുറക്കലുണ്ടായതെന്ന് മന്ത്രി വിശദീകരിച്ചു.

അധ്യാപകരുടെ എണ്ണത്തിലെ കുറവ് നികത്താന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആഴ്ചയിലെ മൂന്നുദിവസത്തെ ക്ലാസ് ഏറ്റെടുക്കേണ്ടിവരുമെന്ന് മന്ത്രി വ്യക്തമാക്കി. പൊതു വിദ്യാലയങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.

Other News in this category



4malayalees Recommends