സിഡ്‌നി ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേഡ് പള്ളിയില്‍ ശുശ്രൂഷക്കിടെ ബിഷപ്പിന് കുത്തേറ്റു

സിഡ്‌നി ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേഡ് പള്ളിയില്‍ ശുശ്രൂഷക്കിടെ ബിഷപ്പിന് കുത്തേറ്റു
സിഡ്‌നി നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വെയ്കലിയില്‍ ഓര്‍ത്തഡോക്‌സ് അസീറിയന്‍ വിഭാഗത്തിന്റെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേഡ് പള്ളിയില്‍ ശുശ്രൂഷക്കിടെ ബിഷപ്പിന് കുത്തേറ്റു. ഇന്നലെ വൈകീട്ട് തത്സമയം സംപ്രേഷണം ചെയ്ത ശുശ്രൂഷക്കിടെ കറുത്ത വസ്ത്രം ധരിച്ചയാള്‍ അള്‍ത്താരയിലേക്ക് ഓടിയടുക്കുകയും പ്രസംഗിച്ചുകൊണ്ടിരുന്ന ബിഷപ് മാര്‍ മാരി ഇമാനുവലിനെ പല തവണ കുത്തുന്നതും കാണാമായിരുന്നു. പള്ളിയിലുണ്ടായിരുന്ന മൂന്നു വിശ്വാസികള്‍ക്കും കുത്തേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.

അക്രമി അറസ്റ്റിലായി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

ശനിയാഴ്ച ബോണ്ടി ജങ്ഷനിലെ വെസ്റ്റ് ഫീല്‍ഡ് ഷോപ്പിങ് മാളില്‍ ഒരാള്‍ നടത്തിയ കത്തിയാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. പിഞ്ചു കുഞ്ഞ് ഉള്‍പ്പെട നെിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends