ബ്രാ അവശ്യ വസ്തു! വാറ്റ് നികുതിയില്‍ നിന്നും ഒഴിവാക്കി നല്‍കണം; അടിവസ്ത്രത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് മേല്‍ അധിക നികുതി ഈടാക്കുന്നുവെന്ന് ആരോഗ്യ പ്രൊഫഷണലുകള്‍; ആവശ്യവുമായി റേഡിയോഗ്രാഫര്‍മാര്‍

ബ്രാ അവശ്യ വസ്തു! വാറ്റ് നികുതിയില്‍ നിന്നും ഒഴിവാക്കി നല്‍കണം; അടിവസ്ത്രത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് മേല്‍ അധിക നികുതി ഈടാക്കുന്നുവെന്ന് ആരോഗ്യ പ്രൊഫഷണലുകള്‍; ആവശ്യവുമായി റേഡിയോഗ്രാഫര്‍മാര്‍
ബ്രാകള്‍ അടിസ്ഥാന ആവശ്യമായി പരിഗണിച്ച് വാറ്റ് ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് റേഡിയോഗ്രാഫര്‍മാര്‍. എക്‌സ്-റേ, എംആര്‍ഐ, സിടി സ്‌കാനുകള്‍ എന്നിവ ചെയ്ത് നല്‍കുന്ന ഡയഗനോസ്റ്റിക് റേഡിയോഗ്രാഫര്‍മാരാണ് ബ്രായുടെ നികുതി സ്ത്രീകളെ മോശമായി ബാധിക്കുന്നുവെന്ന് വാദിക്കുന്നത്. ഇത് സമത്വ നിയമപ്രകാരം വിവേചനപരമാണെന്നും ഇവര്‍ പറയുന്നു.

സ്ത്രീകളെ ജോലിക്ക് പോകാത്ത നിലയിലെത്തിക്കുന്ന മസ്‌കുലോസ്‌കെലിറ്റല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത് പാകമില്ലാത്ത ബ്രാകളാണെന്നാണ് റേഡിയോഗ്രാഫര്‍മാരുടെ വാദം. ലീഡ്‌സില്‍ നടക്കുന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കാനാണ് ഒരുക്കം.

'സ്തനങ്ങളുടെ ഭാരം മൂലം ഡി സൈസിന് മുകളിലുള്ള ബ്രാ ധരിക്കുന്നവര്‍ക്ക് പുറം വേദന, തോള്‍ വേദന, കഴുത്ത് വേദന എന്നിവ നേരിടാം. മികച്ച ഗുണമേന്മയും, കൃത്യമായി ഫിറ്റിംഗുമുള്ള ബ്രാ ധരിക്കുന്നത് ഈ പ്രശ്‌നങ്ങളെ ഒഴിവാക്കാനും, ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥ ഒഴിവാക്കുകയും ചെയ്യും. ബ്രാകളിലെ വാറ്റ് സ്ത്രീകളെ മോശമായി ബാധിക്കുന്നു, പ്രമേയം പറയുന്നു.

കണക്കുകള്‍ പ്രകാരം യുകെയില്‍ ബ്രാകളില്‍ 15 മുതല്‍ 30 പൗണ്ട് വരെയാണ് 2020-ല്‍ പണം ചെലവഴിച്ചത്. നിലവില്‍ ബ്രസ്റ്റ് ക്യാന്‍സര്‍ സര്‍ജറിക്ക് വിധേയമായ സ്ത്രീകള്‍ക്കാണ് ചില ബ്രാകള്‍ക്ക് വാറ്റ് നികുതി ഒഴിവാക്കി നല്‍കുന്നത്. ഇതിന് പകരം ബ്രാകളെ ആര്‍ത്തവ സംബന്ധമായ ഉത്പന്നങ്ങള്‍ക്കൊപ്പം ചേര്‍ത്ത് പരിഗണിക്കണമെന്ന് റേഡിയോഗ്രാഫര്‍മാര്‍ പറയുന്നു.

Other News in this category



4malayalees Recommends