ഓണ്‍ ഡ്യൂട്ടിയില്‍ ജൂനിയര്‍ ഓഫീസറുമായി സെക്‌സില്‍ ഏര്‍പ്പെട്ടു, ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; വിവാഹിതനായ 46-കാരന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കോടതി കയറിയിറങ്ങുന്നു; വിചാരണ നേരിടുന്നതിനിടെ സസെക്‌സ് പോലീസിലെ ജോലി രാജിവെച്ചു

ഓണ്‍ ഡ്യൂട്ടിയില്‍ ജൂനിയര്‍ ഓഫീസറുമായി സെക്‌സില്‍ ഏര്‍പ്പെട്ടു, ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; വിവാഹിതനായ 46-കാരന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കോടതി കയറിയിറങ്ങുന്നു; വിചാരണ നേരിടുന്നതിനിടെ സസെക്‌സ് പോലീസിലെ ജോലി രാജിവെച്ചു
ബുദ്ധിമുട്ട് അനുഭവിക്കുന്ന ജൂനിയര്‍ ഓഫീസറുമായി ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത കേസില്‍ കോടതി വിചാരണ നേരിട്ട് വിവാഹിതനായ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍.

തന്റെ സീനിയര്‍ പദവി ദുരുപയോഗം ചെയ്താല്‍ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഡേവിഡ് വില്‍ റോള്‍സ് വനിതാ ഓഫീസറെ ലൈംഗികതയ്ക്കായി വിനിയോഗിച്ചത്. ആരോപണം നേരിട്ടതോടെ റോള്‍സ് സസെക്‌സ് പോലീസിലെ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ പദവിയില്‍ നിന്നും രാജിവെച്ചു.

പൊതു ഓഫീസില്‍ അച്ചടക്ക രാഹിത്യം കാണിച്ചതിന് ലൂവ്‌സ് ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടുകയാണ് റോള്‍സ്. എന്നാല്‍ കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിച്ചിട്ടുണ്ട്. ഇരയ്ക്ക് തന്റെ അശ്ലീല ചിത്രം അയച്ച ശേഷം ഇവരുടെ വീട്ടിലെത്തുകയും, നഗ്നത പ്രദര്‍ശിപ്പിച്ച ശേഷം സെക്‌സില്‍ ഏര്‍പ്പെടുകയുമായിരുന്നു.

ഇതിന് ശേഷം ഇയാള്‍ ഭാര്യക്കൊപ്പം ഷോപ്പിംഗിന് പോയി. മറ്റൊരു തവണയും ഇരയുടെ വീട്ടിലെത്തി ലൈംഗിതകയ്ക്കായി ഉപയോഗിച്ചു. എന്താണ് ബന്ധത്തിന് തയ്യാറാകാന്‍ കാരണമെന്ന് ചോദിച്ചപ്പോള്‍ തന്റെ സീനിയര്‍ ഓഫീസറെ തൃപ്തിപ്പെടുത്താനായിരുന്നുവെന്നാണ് ജൂനിയര്‍ ഓഫീസര്‍ വിശദീകരിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയാണ് ഇരയെന്ന് കോടതി വിചാരണയില്‍ വ്യക്തമായി. ഡ്യൂട്ടി സമയത്താണ് റോള്‍സ് തന്റെ വീട്ടിലെത്തിയതെന്ന് ഇര പോലീസ് ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ജൂനിയര്‍ ഓഫീസറുടെ ഭര്‍ത്താവ് ഫോണില്‍ നഗ്ന ചിത്രങ്ങള്‍ കണ്ട് ചോദ്യം ചെയ്തതോടെയാണ് ബന്ധം പുറത്തുവന്നത്. രണ്ട് ദമ്പതികളും ഇപ്പോള്‍ വിവാഹമോചനം നേടി.


Other News in this category



4malayalees Recommends