ഓസ്‌ട്രേലിയയുടെ പ്രതിരോധ ബജറ്റില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടാകും

ഓസ്‌ട്രേലിയയുടെ പ്രതിരോധ ബജറ്റില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടാകും
ഓസ്‌ട്രേലിയയുടെ പ്രതിരോധ ബജറ്റില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടാകും. അടുത്ത പത്തുവര്‍ഷം കൊണ്ട് പ്രതിരോധ ബജറ്റ് ഇത്രയും വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ല്‌സ് പറഞ്ഞത്. ദേശീയ പ്രതിരോധ നയം പുറത്തിറക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണിപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവ് വരുത്തുന്നതോടെ അടുത്ത പത്തുവര്‍ഷം കൊണ്ട് പ്രിരോധ ബജറ്റിന്റെ ആകെ തുക 330 ബില്യണ്‍ ഡോളറോളം എത്തും. കപ്പല്‍ നിര്‍മ്മാണ മേഖലയ്ക്കുള്ള ഫണ്ടിങ്ങ് ഉള്‍പ്പെടെയാണിത്.

രാജ്യം സുരക്ഷാ ഭീഷണി നേരിടുന്നതിനാല്‍ പ്രതിരോധ ബജറ്റ് കൂട്ടേണ്ടത് അനിവാര്യമായിരിക്കുകയാണ്.

Other News in this category



4malayalees Recommends