യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു

യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു
യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. വടകര അഴിയൂര്‍ സ്വദേശിനി റിസ്വാന(21)യുടെ ദുരൂഹമരണത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക.

റിസ്വാനയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമുള്ള കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറല്‍ എസ്പി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസിനാണ് അന്വേഷണച്ചുമതല.

മേയ് ആദ്യവാരമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ അലമാരയില്‍ റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത്.

റിസ്വാന മരിച്ചവിവരം പോലീസില്‍ അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയില്‍ എത്തിക്കുന്നതിലും കാലതാമസമുണ്ടായെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. റിസ്വാനയെ അലമാരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്ന് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞവിവരം മാത്രമാണുള്ളത്. മറ്റുള്ളവരാരും യുവതി തൂങ്ങിമരിച്ചത് കണ്ടിട്ടില്ല. ഇതും സംശയത്തിനിടയാക്കിയിരുന്നു.

Other News in this category4malayalees Recommends