ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി, ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച് വേവിച്ചു ;25 കാരി അറസ്റ്റില്‍

ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി, ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച് വേവിച്ചു ;25 കാരി അറസ്റ്റില്‍
പടിഞ്ഞാറന്‍ യെമനിലെ ധമര്‍ ഗവര്‍ണറേറ്റില്‍ ഭാര്യ ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി. ശേഷം ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച് വേവിക്കുകയും ചെയ്തു. 25കാരിയായ മറിയം നാസറാണ് ഭര്‍ത്താവ് ബദര്‍ മുഹമ്മദിനെ (25) ക്രൂരമായി കൊലപ്പെടുത്തിയത്

ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിക്കൊന്ന ശേഷം മൃതദേഹം ചെറുതായി മുറിച്ച് വേവിക്കുകയായിരുന്നു. ഇതിനു ശേഷം ഭാര്യ കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു. പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് കൊണ്ടു പോയി പരിശോധന നടത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

ഇത്തരം കുറ്റകൃത്യങ്ങള്‍ യെമന്‍ സമൂഹത്തിന് അന്യമാണെന്നും കുടുംബ തര്‍ക്കങ്ങളാണ് ദാരുണമായ കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

Other News in this category4malayalees Recommends