ബാന്‍ഡ് സംഘത്തിന് പണം നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം ; വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിന്റെ വീട്ടുകാര്‍

ബാന്‍ഡ് സംഘത്തിന് പണം നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം ; വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിന്റെ വീട്ടുകാര്‍
ബാന്‍ഡ് സംഘത്തിന് പണം നല്‍കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുപിയില്‍ വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരില്‍ ഇന്നലെയായിരുന്നു സംഭവം. വാക്കേറ്റത്തെത്തുടര്‍ന്ന് വരന്‍ വേദിയില്‍ നിന്നിറങ്ങിപ്പോയതിന് പിന്നാലെ വധുവിന്റെ വീട്ടുകാര്‍ വിവാഹം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

വിവാഹപ്പാര്‍ട്ടിയുമായി ഫറൂഖാബാദിലെ കാംപില്‍ നിന്നാണ് വരന്‍ ധര്‍മേന്ദ്ര എത്തിയത്. വധുവിന്റെ സ്വദേശമായ സഹരണ്‍പൂരിലെ മിര്‍സാപൂരിലായിരുന്നു ചടങ്ങുകള്‍. വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വരനൊപ്പമെത്തിയ ബാന്‍ഡ് സംഘം പ്രതിഫലം ആവശ്യപ്പെട്ടു. പണം വരന്റെ വീട്ടുകാര്‍ തന്നെ നല്‍കണമെന്ന് വധുവിന്റെ വീട്ടുകാരും വധുവിന്റെ ബന്ധുക്കള്‍ നല്‍കണമെന്ന് വരന്റെ കൂട്ടരും ആവശ്യപ്പെട്ടതോടെ തര്‍ക്കമായി.

ഇതിനിടെ പ്രകോപിതനായ വരന്‍ കഴുത്തിലണിഞ്ഞിരുന്ന വരണമാല്യം ഊരി നല്‍കി വേദിയില്‍ നിന്നിറങ്ങിപ്പോയി. പിന്നാലെ വിവാഹം വേണ്ടെന്ന് വെച്ചതായി വധുവിന്റെ വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. വരനുമായുള്ള എല്ലാ ബന്ധവും വേണ്ടെന്ന് വെച്ചതായാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Other News in this category4malayalees Recommends