ന്യൂയോര്‍ക്ക് എന്‍ബിഎ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ന്യൂയോര്‍ക്ക് എന്‍ബിഎ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തങ്ങളുടെ ആസ്ഥാന മന്ദിരത്തില്‍ ഒത്തുചേര്‍ന്ന് പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍, സെക്രട്ടറി സേതുമാധവന്‍, ട്രഷറര്‍ ഗോപിനാഥക്കുറുപ്പ്, ട്സ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ രഘുവരന്‍ നായര്‍, വൈസ് പ്രസിഡന്റ് ശശി പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ജന്മനാടിന്റെ പതാക ഉയര്‍ത്തിക്കൊണ്ട് ജന്മഭൂമിയോടുള്ള ആദരവും അഭിമാനവും ഉയര്‍ത്തിക്കാട്ടി.


ഭാരതീയര്‍ എവിടെ പോയി വസിച്ചാലും മാതൃരാജ്യത്തിന്റെ മഹനീയത മറന്നുപോകാതിരിക്കണമെന്ന് പ്രസിഡന്റ് ഉദ്‌ബോധിപ്പിച്ചു.


റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

Other News in this category4malayalees Recommends