മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ചിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്‍പ്പ്

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ചിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്‍പ്പ്
ചിക്കാഗോ: സിറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ചിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്പ് നല്‍കി.


ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതിന് ചിക്കാഗോയില്‍ എത്തിയ കര്‍ദ്ദിനാളിനെയും, തക്കല രുപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രനെയും, സിറോ മലബാര്‍ സഭയുടെ ചാന്‍സിലര്‍ ഫാ. വിന്‍സെന്റ് ചെറുവത്തൂരിനെയും ചിക്കാഗോ രുപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ബൊക്കെ നല്‍കി സ്വീകരിച്ചു.


ചിക്കാഗോ മാര്‍ തോമഗ്ലീഹാ കത്തിഡ്രല്‍ വികാരിയും, രുപതാ വികാരിജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി, രുപതാ പ്രൊക്കുറേറ്റര്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍, സി.എം.സി. സന്യാസിനി സമൂഹത്തെ പ്രതിനിധീകരിച്ച് സിസ്റ്റര്‍ റോസ് പോള്‍ എന്നിവരോടൊപ്പം സ്ഥാനാരോഹണ കമ്മറ്റി ജനറല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് ചാമക്കാല, പി.ആര്‍.ഒ. ജോര്‍ജ് അമ്പാട്ട്, അല്‍മായ പ്രതിനിധി ജോസഫ് അഗസ്റ്റില്‍ കളത്തില്‍ എന്നിവരും എത്തിയിരുന്നു.


മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണത്തിന് 19 ബിഷപ്പുമാരും, നൂറിലധികം വൈദികരും, അനേകം സന്യാസിനികളും, രാഷ്ട്രീയനേതാക്കളും, കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അനേകം വിശിഷ്ട വ്യക്തികളും എത്തിച്ചേരുന്നതാണ്.


ചടങ്ങുകള്‍ക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, സംഘാടകര്‍ അവസാന മിനുക്കു പണിയുടെ തിരക്കിലാണ്.


റിപ്പോര്‍ട്ട്: ജോര്‍ജ് അമ്പാട്ട്


Other News in this category4malayalees Recommends