പലിശ രഹിതമെന്ന് വാഗ്ദാനം , യഥാര്‍ത്ഥ കാര്യങ്ങള്‍ വെളിപ്പെടുത്താതെ അവ്യക്തത കൊണ്ടുവന്നു ; ഹാര്‍വി നോര്‍മനും ലാറ്റിറ്റിയൂഡിനുമെതിരെ കേസ്

പലിശ രഹിതമെന്ന് വാഗ്ദാനം , യഥാര്‍ത്ഥ കാര്യങ്ങള്‍ വെളിപ്പെടുത്താതെ അവ്യക്തത കൊണ്ടുവന്നു ; ഹാര്‍വി നോര്‍മനും ലാറ്റിറ്റിയൂഡിനുമെതിരെ കേസ്

ഓസ്‌ട്രേലിയയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഹാര്‍വി നോര്‍മന്‍ ഹോള്‍ഡിംഗ്‌സിനും, ധനകാര്യ സ്ഥാപനമായ ലാറ്റിറ്റിയൂഡ് ഫിനാന്‍സ് ഓസ്‌ട്രേലിയയ്ക്കും എതിരെയാണ് ASIC ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയതിരിക്കുന്നത്.2020 ജനുവരിക്കും 2021 ഓഗസ്റ്റ് ഒന്നിനും ഇടയില്‍ ഹാര്‍വി നോര്‍മന്‍ നല്‍കിയ പരസ്യം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ആരോപണം.ഹാര്‍വി നോര്‍മനില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പലിശ ഇല്ല എന്നായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഈ ആനുകൂല്യം ലാറ്റിറ്റിയൂഡ് ഗോ മാസ്റ്റര്‍കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമായിരുന്നുവെന്ന വിവരം പരസ്യപ്പെടുത്തിയിരുന്നില്ല.എസ്റ്റാബ്ലിഷ്‌മെന്റ് ഫീസും, പ്രതിമാസ യൂസര്‍ ഫീസും പരസ്യത്തില്‍ വെളിപ്പെടുത്തിയില്ല. തവണ വ്യവസ്ഥ ആനുകൂല്യം ഉപയോഗിക്കുന്നതിനുള്ള യഥാര്‍ത്ഥ ചെലവ് പരസ്യപ്പെടുത്താതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ASIC ആരോപിച്ചു.

ഹാര്‍വി നോര്‍മന്‍ നല്‍കിയ പരസ്യം വ്യക്തതിയില്ലാത്തതാണെന്ന് ആരോപിച്ച ASIC ഡെപ്യൂട്ടി ചെയര്‍ സാറാ കോര്‍ട്ട് ചില ലാറ്റിറ്റിയൂഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമേ പലിശ രഹിത ആനുകൂല്യം ലഭ്യമാകുകയുള്ളൂ എന്നും ചൂണ്ടിക്കാട്ടി.

ലാറ്റിറ്റിയൂഡ് ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള 60 മാസ തിരിച്ചടവ് പദ്ധതിക്ക് ഫീസ് നല്‍കേണ്ടതുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ ക്രെഡിറ്റ് റേറ്റിംഗിനെ ഈ പദ്ധതി ബാധിക്കുകയും ചെയ്തുവെന്ന് ASIC കോടതിയില്‍ ചൂണ്ടിക്കാട്ടി.

ലാറ്റിറ്റിയൂഡ് ഗോ മാസ്റ്റര്‍കാര്‍ഡ് ഉപയോഗിച്ച് ഹാര്‍വി നോര്‍മനില്‍ നിന്ന് പലിശ രഹിത പദ്ധതിയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവര്‍ 60 മാസം പൂര്‍ത്തിയാകുമ്പോള്‍ ഉല്‍പ്പന്നത്തിന്റെ വിലയേക്കാളും കുറഞ്ഞത് 537 ഡോളറെങ്കിലും അധികമായി നല്‍കേണ്ടി വരുമെന്നും ASIC പറഞ്ഞു.

ലാറ്റിറ്റിയൂഡ് പോലുള്ള ക്രെഡിറ്റ് ദാതാക്കളും, ഹാര്‍വി നോര്‍മന്‍ പോലുള്ള തുടങ്ങിയ റീട്ടെയില്‍ സ്ഥാപനങ്ങളും പേയ്‌മെന്റ് രീതികളെയും ഫീസിനെയും കുറിച്ചുള്ള വിവരങ്ങള്‍ പരസ്യത്തില്‍ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും സാറാ കോര്‍ട്ട് ആവശ്യപ്പെട്ടു.

വിഷയത്തിലുണ്ടായ വീഴ്ച കണക്കിലെടുത്ത് പിഴയടക്കമുള്ള നടപടികള്‍ വേണമെന്നാണ് ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റീസ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്റെ ആവശ്യം.


Other News in this category



4malayalees Recommends