ഓസ്‌ട്രേലിയയിലെത്തുന്ന താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം; ബുപ അടക്കം വിവിധ പ്രൊവൈഡര്‍മാര്‍ ആകര്‍ഷകങ്ങളായ ഇന്‍ഷുറന്‍സുകള്‍ പ്രഖ്യാപിച്ച് രംഗത്ത്; ഓസ്‌ട്രേലിയയിലേക്ക് വരുന്നവരറിയാന്‍

ഓസ്‌ട്രേലിയയിലെത്തുന്ന താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം; ബുപ അടക്കം വിവിധ പ്രൊവൈഡര്‍മാര്‍ ആകര്‍ഷകങ്ങളായ ഇന്‍ഷുറന്‍സുകള്‍ പ്രഖ്യാപിച്ച് രംഗത്ത്; ഓസ്‌ട്രേലിയയിലേക്ക് വരുന്നവരറിയാന്‍

ഓസ്‌ട്രേലിയയിലെത്തുന്ന ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദേശ ജോലിക്കാര്‍ക്ക് മാത്രമേ വിസ ലഭിക്കുകയുള്ളൂ. ചില വിസകള്‍ ലഭിക്കണമെങ്കില്‍ അവര്‍ ഓസ്‌ട്രേലിയയില്‍ തങ്ങുന്ന കാലത്തിനിടയില്‍ പര്യാപ്തമായ ആരോഗ്യ ഇന്‍ഷുറന്‍സുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നതും നിര്‍ബന്ധമാണ്. വിവിധ പ്രൊവൈഡര്‍മാര്‍ അടുത്തിടെ ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് ആകര്‍ഷകങ്ങളായ ഇന്‍ഷുറന്‍സുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.


ഓസ്‌ട്രേലിയയില്‍ ഹെല്‍ത്ത് കവര്‍ പ്രദാനം ചെയ്യുന്നത് ഗവണ്‍മെന്റും പ്രൈവറ്റ് സ്ഥാപനങ്ങളുമാണ്. ഇവയില്‍ ഏറ്റവും ശ്രദ്ധേയം മെഡികെയറാണ്. ഇതൊരു പബ്ലിക്ക് ഫണ്ടഡ് സ്‌കീമാണ്. ഇതിലൂടെ എസ്ബിഎസില്‍ എടുത്ത് പറഞ്ഞിരിക്കുന്ന ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ് റെസിഡന്റുമാര്‍ക്കുമാണ് പ്രൈമറി ഹെല്‍ത്ത് കെയറേകുന്നത്. വിദേശികള്‍ ഓസ്‌ട്രേലിയയില്‍ കഴിയുന്ന വേളയില്‍ അവര്‍ക്കുണ്ടാകുന്ന ആരോഗ്യ ചെലവുകള്‍ക്കുള്ള കവറേജാണ് ബുപ ഹെല്‍ത്ത് കെയര്‍ കവര്‍ നല്‍കുന്നത്.

ഹോസ്പിറ്റല്‍ അഡ്മിഷന്‍, ഡോക്ടറുടെ അപ്പോയ്‌മെന്റുകള്‍, ഡെന്റല്‍ വര്‍ക്ക്, ഫിസിയോതെറാപ്പി, സ്‌പെഷ്യല്‍ പ്രാക്ടീഷണറെ സന്ദര്‍ശിക്കല്‍ തുടങ്ങിയവക്കുള്ള ചെലവ് ഇതിലൂടെ കവര്‍ ചെയ്യപ്പെടും. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ ഭീമനായ ബുപ അടുത്തിടെ ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍ക്കുള്ള നീതിപൂര്‍വകമായ നിരക്കിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. താഴെപ്പറയുന്ന വിസകളിലെത്തുന്ന വിദേശികളായ തൊഴിലാളികള്‍ക്ക് ബുപ ഹെല്‍ത്ത്‌കെയര്‍ കവറിനായി അപേക്ഷിക്കാം.

-Temporary Graduate Visa (Subclass 485)

-Temporary Skill Shortage Visa (Subclass 482)

-Training Visa (Subclass 407)

-Temporary Activtiy Visa (Subclass 408)

-Business Innovation and Investment (Provisional) Visa (Subclass 188)

-Business Talent (Permanent) Visa (Subclass 132

-Skilled Regional (Provisional) Visa (Subclass 489)





Other News in this category



4malayalees Recommends