ഓസ്‌ട്രേലിയന്‍ സൈന്യത്തില്‍ നിന്ന് പിരിഞ്ഞവര്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുന്നു; എക്‌സ് മിലിട്ടറിക്കാര്‍ ഏറെ മിടുക്കുണ്ടായിട്ടും രണ്ടാമതൊരു ജോലി ലഭിക്കാതെ വലയുന്നു; പട്ടാളത്തില്‍ നിന്നും പിരിഞ്ഞവര്‍ ദാരിദ്ര്യത്തില്‍

ഓസ്‌ട്രേലിയന്‍ സൈന്യത്തില്‍ നിന്ന് പിരിഞ്ഞവര്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുന്നു;  എക്‌സ് മിലിട്ടറിക്കാര്‍ ഏറെ മിടുക്കുണ്ടായിട്ടും രണ്ടാമതൊരു ജോലി ലഭിക്കാതെ വലയുന്നു; പട്ടാളത്തില്‍ നിന്നും പിരിഞ്ഞവര്‍ ദാരിദ്ര്യത്തില്‍

സൈന്യത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചവര്‍ക്ക് ഏത് രാജ്യത്തായാലും പിന്നീട് തൊഴില്‍ ലഭിക്കാന്‍ പ്രയാസമുണ്ടാവാറില്ല. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നേരെ മറിച്ചാണ് സ്ഥിതിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ എക്‌സ് മിലിട്ടറിക്കാരുടെ ഈ വക വിഷമാവസ്ഥകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്ത് വന്നിരുന്നുവെങ്കിലും ഇപ്പോള്‍ അതിന്റെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.


വേണ്ടത്ര കഴിവുകളും യോഗ്യതകളുമുണ്ടായിട്ടും ഓസ്‌ട്രേലിയന്‍ വിമുക്ത ഭടന്‍മാര്‍ക്ക് പിന്നീ്ട ഒരു ജോലി ലഭിക്കാന്‍ കടുത്ത ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണ്. തൊഴിലുടമകള്‍ക്ക് വേണ്ടുന്ന കഴിവുകളേക്കാള്‍ ആറിരട്ടി കഴിവുകളുണ്ടായിട്ടും ഇവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനുള്ള തൊഴില്‍ ലഭിക്കുന്നില്ലെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

പെന്‍ഷന്‍ പറ്റിയിരിക്കുന്ന മിക്ക സൈനികര്‍ക്കും സാധാരണ ഓസ്‌ട്രേലിയക്കാരേക്കാള്‍ എട്ട് മുതല്‍ 12 വരെ മോസ്റ്റ് ഇന്‍-ഡിമാന്റ് സ്‌കില്ലുകളുണ്ടായിട്ടും ജീവിത മാര്‍ഗം ലഭിക്കാത്ത അവസ്ഥയാണുള്ളത്. വെസ്റ്റ് പാകില്‍ നിന്നും ലിങ്ക്ഡ് ഇന്നില്‍ നിന്നുമുള്ള ഏറ്റവും പുതിയ ഗവേഷണമാണിക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രകാരം മാനേജ്‌മെന്റ്, നേതൃത്വ ഗുണം, സ്ട്രാറ്റജി, വിലപേശാനുള്ള കഴിവ് തുടങ്ങിയവയുടെ കാര്യത്തില്‍ എക്‌സ് സൈനികര്‍ സാധാരണക്കാരേക്കാള്‍ ഏറെ മുന്‍പന്തിയിലാണ്.

ഇത്രയൊക്കെ മിടുക്കുള്ളവരായിട്ടും സര്‍വീസില്‍ നിന്നും വിട്ട് 13 മാസങ്ങള്‍ കഴിഞ്ഞ സൈനികര്‍ക്കിടയിലെ തൊഴിലില്ലായ്മ എട്ട് ശതമാനമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ മൊത്തം ഓസ്‌ട്രേലിയക്കാരിലെ തൊഴിലില്ലായ്മ വെറും 5.4 ശതമാനമാണെന്നറിയുമ്പോഴാണ് ഇക്കാര്യത്തില്‍ സൈനികരുടെ പരിതാപകരമായ അവസ്ഥ മനസിലാക്കാന്‍ സാധിക്കുന്നത്.

Other News in this category



4malayalees Recommends