ഓസ്‌ട്രേലിയന്‍ കുടിയേറ്റക്കാര്‍ തൊഴിലില്‍ വച്ചടി വച്ചടി കയറുവാന്‍ ഇംഗ്ലീഷില്‍ മിടുക്ക് കാട്ടണം; ആശയവിനിമയത്തില്‍ പിന്നോട്ട് പോവരുത്; ഓസ്‌ട്രേലിയന്‍ സംസ്‌കാരത്തിലലിഞ്ഞ് കഴിയുക

ഓസ്‌ട്രേലിയന്‍ കുടിയേറ്റക്കാര്‍ തൊഴിലില്‍ വച്ചടി വച്ചടി കയറുവാന്‍  ഇംഗ്ലീഷില്‍ മിടുക്ക് കാട്ടണം;  ആശയവിനിമയത്തില്‍ പിന്നോട്ട് പോവരുത്; ഓസ്‌ട്രേലിയന്‍ സംസ്‌കാരത്തിലലിഞ്ഞ് കഴിയുക

ഓസ്‌ട്രേലിയിലെത്തുന്ന കുടിയേറ്റക്കാര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മാത്രമേ തൊഴിലില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ.ഇതിനായി ചില അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.ഇതിനായി ആദ്യം വേണ്ടത് ഇംഗ്ലീഷില്‍ മിടുക്ക് കാട്ടുകയെന്നതാണ്. അതായത് ആശയവിനിമയത്തില്‍ പിന്നോട്ട് പോയാല്‍ കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രഫഷനില്‍ മുന്നേറാനാവില്ല. ഇതിന് പുറമെ ഓസ്‌ട്രേലിയന്‍ സംസ്‌കാരത്തിലലിഞ്ഞ് കഴിയാനും ഇവിടെ ജീവിത വിജയം കാംക്ഷിക്കുന്ന കുടിയേറ്റക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.


ഇന്ത്യക്കാരടമക്കമുള്ള ചില കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് പഠിക്കാന്‍ തങ്ങളുടെ മാതൃരാജ്യത്ത് വച്ച് അവസരം തീരെ ലഭിക്കാത്തതിനാല്‍ അവര്‍ക്ക് ഇതില്‍ അറിവേ ഉണ്ടാവില്ല. ഇത് ഓസ്‌ട്രേലിയയിലെ തൊഴിലിടങ്ങളിലെ ആശയവിനിമയത്തിന് കടുത്ത വെല്ലുവിളികളുണ്ടാക്കും. ചിലര്‍ക്കാകട്ടെ ഇംഗ്ലീഷ് പഠിച്ചിട്ടുണ്ടെങ്കിലും ഓസ്‌ട്രേലിയിലെ വേഗതയുള്ള ഇംഗ്ലീഷ് സംസാര രീതിയെ പിന്തുടരാന്‍ വൈഭവം ഉണ്ടായിരിക്കണമെന്നില്ല. ഇത്തരം കുടിയേറ്റക്കാരും ഓസ്‌ട്രേലിയന്‍ തൊഴിലിടങ്ങളില്‍ ആശയവിനിമയത്തിന് ബുദ്ധിമുട്ടും.

ഇതിനെ തുടര്‍ന്ന് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തൊഴിലിടത്തില്‍ പ്രകടനമാക്കാനാവാതെ കുടിയേറ്റക്കാര്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാവുകയും അത് തൊഴിലില്‍ വളര്‍ച്ചയും പ്രമോഷനും നേടുന്നതിന് അവര്‍ക്ക് പ്രധാന തടസമായി വര്‍ത്തിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം ആദ്യം ഡീകിന്‍ ആന്‍ഡ് വോല്ലോന്‍ഗോന്‍ഗ് യൂണിവേഴ്‌സിറ്റീസ് 260 കുടിയേറ്റക്കാരെ വിശകലനം ചെയ്ത് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

രണ്ട് ഘടകങ്ങളാണ് തൊഴിലിടത്തില്‍ തങ്ങളുടെ അഭിപ്രായം വെളിപ്പെടുത്തുന്നതില്‍ തൊഴിലാളികളെ നിയന്ത്രിക്കുന്നതെന്ന് ഈ ഗവേഷണത്തിലൂടെ വെളിപ്പെട്ടിരുന്നു. ഇതില്‍ ആദ്യത്തെ ഘടകം കുടിയേറ്റക്കാരുടെ കള്‍ച്ചറല്‍ ഇന്റലിജന്‍സ് അഥവാ സിക്യു ആണ്. ഇത് പ്രകാരം തങ്ങളുടെ മാതൃരാജ്യത്തെ സംസ്‌കാരവും ഓസ്‌ട്രേലിയയുടെ സംസ്‌കാരവും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്ന് കുടിയേറ്റ തൊഴിലാളികള്‍ മനസിലാക്കിയാല്‍ മാത്രമേ അവര്‍ക്ക് വിജയിക്കാനാവൂ.ഉയര്‍ന്ന സിക്യു ഉള്ളവര്‍ക്ക് ഇവിടുത്തെ സംസ്‌കാരവുമായി ഇഴുകിച്ചേരാനാവും.കുടിയേറ്റ തൊഴിലാളികളും ഓസ്‌ട്രേിയന്‍ ബോസുമാരുമായുള്ള ബന്ധമാണ് തൊഴിലാളികളുടെ വിജയത്തെ നിര്‍ണയിക്കുന്ന രണ്ടാമത്തെ ഘടകമെന്നും ഈ ഗവേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്.


Other News in this category



4malayalees Recommends