ഓസ്‌ട്രേലിയയില്‍ 2019ല്‍ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച കമ്പനികളിതാ; വെസ്റ്റ്പാക്,എന്‍എബി, എഎന്‍ഇസഡ്,ലെന്‍ഡ്‌ലീസ്,പിഡബ്ല്യൂസി ഓസ്‌ട്രേലിയ,സിഐഎംഐസി,ഡെലോയ്‌റ്റെ ഓസ്‌ട്രേലിയ, സെയില്‍സ്‌ഫോഴ്‌സ്, ആമസോണ്‍ എന്നിവ ആദ്യ പത്തില്‍

ഓസ്‌ട്രേലിയയില്‍ 2019ല്‍ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച കമ്പനികളിതാ; വെസ്റ്റ്പാക്,എന്‍എബി, എഎന്‍ഇസഡ്,ലെന്‍ഡ്‌ലീസ്,പിഡബ്ല്യൂസി ഓസ്‌ട്രേലിയ,സിഐഎംഐസി,ഡെലോയ്‌റ്റെ ഓസ്‌ട്രേലിയ, സെയില്‍സ്‌ഫോഴ്‌സ്, ആമസോണ്‍ എന്നിവ ആദ്യ പത്തില്‍
ഓസ്‌ട്രേലിയയില്‍ 2019ല്‍ ജോലി ചെയ്യാന്‍ ഏറ്റവും ഉചിതമായ മികച്ച കമ്പനികളുടെ ലിസ്റ്റ് ലിങ്ക്ഡ്ഇന്‍ പുറത്ത് വിട്ടു. ലിങ്ക്ഡ്ഇന്നിന്റെ ഓസ്‌ട്രേലിയയിലെ പത്ത് മില്യണ്‍ യൂസര്‍മാരുടെ ഫീഡ് ബാക്കിന്റെ അടിസ്ഥാനത്തിലാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ചുരുങ്ങിയത് 500 തൊഴിലാളികളുള്ളതും പോസിറ്റീവായ തൊഴിലാളി വളര്‍ച്ചയും കഴിഞ്ഞ വര്‍ഷം പ്രകടമാക്കിയ കമ്പനികളെയാണ് ഈ ലിസ്റ്റിലേക്ക് പരിഗണിച്ചിരിക്കുന്നത്. തൊഴിലാളികളെ നിലനിര്‍ത്തല്‍, തൊഴില്‍ ഡിമാന്റ്, കമ്പനിയിലെ താല്‍പര്യം, തൊഴിലാളികളുടെ പ്രവൃത്തികള്‍ തുടങ്ങിയ നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണീ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

ഈ ലിസ്റ്റ് പ്രകാരം ഒന്നാം സ്ഥാനത്തുള്ളത് ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയില്‍ പെട്ട വെസ്റ്റ്പാക് ഗ്രൂപ്പാണ്. ഇതിന്റെ ഓഫീസ് സിഡ്‌നിയിലാണ്. ഓസ്‌ട്രേലിയയിലെ പഴയ കമ്പനിയായ വെസ്റ്റ്പാക് ഇതിന് മുമ്പത്തേക്കാള്‍ നാല് സ്ഥാനങ്ങള്‍ കയറിയാണ് 2019ലെ ഒന്നാം നമ്പര്‍ കമ്പനിയായി ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് ബാങ്കിംഗ് മേഖലയില്‍ പെട്ട നാഷണല്‍ ഓസ്‌ട്രേലിയ ബാങ്കാണ്. ഇതിന്റെ ഓഫീലുകള്‍ രാജ്യവ്യാപകമായുണ്ട്.

എന്‍എബിയില്‍ 30,000 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ഫിനാന്‍ഷ്യല്‍ വെല്‍ബീയിംഗ് സ്‌കീമുകള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത് ബാങ്കിംഗ് മേഖലയിലുള്ള എഎന്‍ഇസഡാണ്. രാജ്യവ്യാപകമായി ഓഫീസുകളുള്ള ഇതില്‍ 50,000ത്തില്‍ അധികം പേരാണ് ജോലി ചെയ്യുന്നത്. നാലാം സ്ഥാനത്തുളളത് ഫിന്‍ഷ്യല്‍ ഇന്റസ്ട്രി രംഗത്തുള്ള കോമണ്‍വെല്‍ത്ത് ബാങ്കാണ്. ഇതിനും രാജ്യവ്യാപകമായി ഓഫീസുകളുണ്ട്.

തൊഴില്‍ രംഗത്തെ ലിംഗസമത്വം മെച്ചപ്പെടുത്തുന്നതില്‍ ഈ കമ്പനി ശ്രദ്ധേമായ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു. ഇതില്‍ 58 ശതമാനം പേരും സ്ത്രീകളാണ്. ഇവരില്‍ 44 ശതമാനം പേര്‍ മാനേജര്‍ ലെവലിലുള്ളവരാണ്. അഞ്ചാം സ്ഥാനത്തുള്ളത് കണ്‍സ്ട്രക്ഷന്‍ മേഖലയിലുള്ള ലെന്‍ഡ്‌ലീസാണ്. ഇതിന് സിഡ്‌നി, മെല്‍ബണ്‍, പെര്‍ത്ത്, ബ്രിസ്ബാന്‍, ഡാര്‍വിന്‍, കാര്‍ബറ, ബെല്‍മണ്ട്, അഡലെയ്ഡ് എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്. ആറാംസ്ഥാനത്തുള്ളത് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് മേഖലയിലുള്ള പിഡബ്ല്യൂസി ഓസ്‌ട്രേലിയയാണ്. ഇതിന് സിഡ്‌നി, മെല്‍ബണ്‍, അഡലെയ്ഡ്, കാന്‍ബറ, ബ്രിസ്ബാന്‍, പെര്‍ത്ത്, ന്യൂകാസില്‍ എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്. സിവില്‍ എന്‍ജിനീയറിംഗ് മേഖലയിലുള്ള സിഐഎംഐസി, മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് മേഖലയിലുള്ള ഡെലോയ്‌റ്റെ ഓസ്‌ട്രേലിയ, ഇന്റര്‍നെറ്റ് മേഖലയിലുള്ള സെയില്‍സ്‌ഫോഴ്‌സ്, ആമസോണ്‍ എന്നീ കമ്പനികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

Other News in this category



4malayalees Recommends