ഓസ്‌ട്രേലിയയിലെ പുരാതന ആവാസവ്യവസ്ഥയായ കിംബര്‍ലെ കടുത്ത ഭീഷണിയില്‍; മനുഷ്യരുടെ വര്‍ധിച്ച ഇടപെടലുകളും കാലാവസ്ഥാ വ്യതിയാനങ്ങളും ഇവിടുത്തെ പരിസ്ഥിതിക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നു; നിര്‍ണായക പഠനഫലം

ഓസ്‌ട്രേലിയയിലെ പുരാതന ആവാസവ്യവസ്ഥയായ കിംബര്‍ലെ കടുത്ത ഭീഷണിയില്‍; മനുഷ്യരുടെ വര്‍ധിച്ച ഇടപെടലുകളും കാലാവസ്ഥാ വ്യതിയാനങ്ങളും ഇവിടുത്തെ പരിസ്ഥിതിക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നു; നിര്‍ണായക പഠനഫലം
ഓസ്‌ട്രേലിയയിലെ ഏറ്റവും പുരാതനമായ ആവാസവ്യവസ്ഥകളിലൊന്നായ കിംബര്‍ലെയെക്കുറിച്ചുള്ള ഇതുവരെ വെളിപ്പെടാത്ത വിവരങ്ങള്‍ പുറത്ത് വന്നു. മള്‍ട്ടി മില്യണ്‍ ഡോളര്‍ ചെലഴിച്ച് കൊണ്ടുള്ള ഒരു പ്രൊജക്ടിലൂടെയാണിത് വെളിപ്പെട്ടിരിക്കുന്നത്.200ല്‍ അധികം സയന്റിസ്റ്റുമാര്‍ പ്രാദേശിക തദ്ദേശീയ ഗ്രൂപ്പുകളുമായി ചേര്‍ന്നാണ് ഇത് സംബന്ധിച്ച പഠനം അഞ്ച് വര്‍ഷം ചെലവിട്ട് നടത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടന്ന ഏറ്റവും വലിയ മറൈന്‍ സയന്‍സ് സ്റ്റഡികളിലൊന്നാണിപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

ഈ പഠനത്തിലൂടെ പ്രദേശത്തെ പ്രത്യേക റീഫുകള്‍, ജന്തുജാലങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഇതുവരെ വെളിപ്പെടാത്ത കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചുവെന്നാണ് വെസ്റ്റ് ഓസ്‌ട്രേലിയന്‍ മറൈന്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂഷനിലെ കെല്ലി വാപ്പിള്‍സ് പറയുന്നത്. ഇവിടം തിമിംഗലങ്ങള്‍, കടല്‍പ്പശു, ഉപ്പുജലത്തില്‍ വളരുന്ന മുതലകള്‍ തുടങ്ങിയവയുടെ അപൂര്‍വമായ ആവാസ വ്യവസ്ഥയായതിനാല്‍ അവയെക്കുറിച്ചെല്ലാം മനസിലാക്കാന്‍ ഈ പഠനത്തിലൂടെ സാധിച്ചിട്ടുണ്ട്.

അപകടരമായ കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെ വര്‍ധിച്ച് വരുന്ന ഇടപെടലുകള്‍, തുടങ്ങിയവ പ്രദേശത്തെ തനത് ആവാസവ്യവസ്ഥക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നതെന്നും വാപ്പിള്‍സ് മുന്നറിയിപ്പേകുന്നു. ഇതിനാല്‍ ഇവിടുത്തെ തനത് ആവാസവ്യവസ്ഥയെ സംരക്ഷിക്കാന്‍ ത്വരിത ഗതിയിലുള്ള നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. വലിയ രീതിയിലുള്ള മനുഷ്യഇടപെടലുകളില്‍ നിന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഒറ്റപ്പെട്ട് കിടന്നിരുന്ന ആവാസവ്യവസ്ഥയാണിത്. ഇവിടുത്തെ കര്‍ക്കശമായ തീരപ്രദേശങ്ങളും ഉയര്‍ന്ന ശക്തിയുള്ള തിരകളും മൂലം അപൂര്‍വ ഇനത്തില്‍ പെട്ട ജന്തുജാലങ്ങളുടെ വളര്‍ത്ത് തൊട്ടിലായി മാറാന്‍ ഈ പ്രദേശത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് വര്‍ധിച്ച തോതിലുള്ള മനുഷ്യഇടപെടുകളാല്‍ ഇവയ്‌ക്കെല്ലാം കടുത്ത ഭീഷണി നേരിടുന്നുവെന്നും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.



Other News in this category



4malayalees Recommends