ഓസ്‌ട്രേലിയന്‍ പൗരത്വത്തിനുള്ള കാത്തിരിപ്പ് സമയത്തില്‍ പത്ത് ശതമാനം കുറവ്; 75 ശതമാനം അപേക്ഷകളിലും കാത്തിരിപ്പ് സമയം 20 മാസത്തില്‍ നിന്നും 18 മാസമായി ചുരുങ്ങി; പ്രൊസസിംഗ് സമയം 23 മാസമായി തുടരുന്നു; പരിഗണിക്കപ്പെടാതെ കിടക്കുന്ന അപേക്ഷകളുമേറെ

ഓസ്‌ട്രേലിയന്‍ പൗരത്വത്തിനുള്ള കാത്തിരിപ്പ് സമയത്തില്‍ പത്ത് ശതമാനം കുറവ്; 75 ശതമാനം അപേക്ഷകളിലും കാത്തിരിപ്പ് സമയം 20 മാസത്തില്‍ നിന്നും 18 മാസമായി ചുരുങ്ങി; പ്രൊസസിംഗ് സമയം 23 മാസമായി തുടരുന്നു; പരിഗണിക്കപ്പെടാതെ കിടക്കുന്ന അപേക്ഷകളുമേറെ
ഓസ്‌ട്രേലിയന്‍ പൗരത്വത്തിനുള്ള കാത്തിരിപ്പ് സമയത്തില്‍ കാര്യമായ കുറവ് വന്നുവെന്ന് വെളിപ്പെടുത്തി ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് രംഗത്തെത്തി. ഇപ്രാവശ്യം പൗരത്വം അനുവദിച്ചിരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടിയായിരിക്കുന്നുവെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് വെളിപ്പെടുത്തിയിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത് വിട്ടിരിക്കുന്ന കണക്കുകള്‍ അനുസരിച്ച് പൗരത്വത്തിനുള്ള കാത്തിരിപ്പ് സമയത്തില്‍ പത്ത് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കാത്തിരിപ്പ് സമയം 20 മാസത്തില്‍ നിന്നും 18 മാസമായി കുറഞ്ഞ അനുഭവമാണ് 75 ശതമാനം അപേക്ഷകര്‍ക്കുമുണ്ടായിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന സമയം മുതല്‍ സിറ്റിസണ്‍ഷിപ്പ് സെറിമണി വരെയുള്ള സമയമാണ് കാത്തിരിപ്പ് സമയമായി പരിഗണിച്ച് വരുന്നത്. എന്നാല്‍ 90 ശതമാനം അപേക്ഷകളെ സംബന്ധിച്ചിടത്തോളവും പ്രൊസസിംഗ് സമയത്തില്‍ യാതൊരു വിധത്തിലുമുള്ള കുറവുമുണ്ടായിട്ടില്ല. ഈ അപേക്ഷകള്‍ക്ക് വേണ്ടി വരുന്ന പ്രൊസസിംഗ് സമയം 23 മാസങ്ങളായി തന്നെ തുടരുന്ന അവസ്ഥയാണുള്ളത്.

ഈ രംഗത്ത് നടപ്പിലാക്കിയിരിക്കുന്ന നിരവധി നിര്‍ണായക പരിഷ്‌കാരങ്ങള്‍ മൂലമാണ് കാത്തിരിപ്പ് സമയത്തില്‍ കാര്യമായ കുറവ് വരുത്താന്‍ സാധിച്ചിരിക്കുന്നതെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2018 ജൂലൈ ഒന്നിനും 2019 ഏപ്രില്‍ 30നും ഇടയില്‍ അനുവദിച്ചിരിക്കുന്ന സിറ്റിസണ്‍ഷിപ്പുകളുടെ എണ്ണം ഇതിന് മുമ്പത്തെ ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടിയായിരിക്കുകയാണ്. കാത്തിരിപ്പ് സമയത്തില്‍ കുറവ് വന്നെങ്കിലും പെന്‍ഡിംഗ് സിറ്റിസണ്‍ഷിപ്പ് അപ്രൂവലുകള്‍ക്കായുള്ള ക്യൂ തുടരുന്ന ദുരവസ്ഥയും നിലവിലുണ്ട്. ഇക്കഴിഞ്ഞ മേയ് 26 വരെയുള്ള കണക്ക് പ്രകാരം 221,859 പെന്‍ഡിംഗ് അപേക്ഷകളാണ് നിലവിലുള്ളത്.

Other News in this category



4malayalees Recommends