ഓസ്‌ട്രേലിയയില്‍ അക്കൗണ്ടന്‍സി,എന്‍ജിനീയറിംഗ്,നഴ്‌സിംഗ്,എഡ്യുക്കേഷന്‍ ആന്‍ഡ് ടീച്ചിംഗ്,ഓട്ടോമോട്ടീവ്,ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്നീ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്ക് എളുപ്പത്തില്‍ പെര്‍മനന്റ് റെസിഡന്‍സി ലഭിക്കും; ഇത്തരക്കാര്‍ക്ക് തൊഴിലവസരങ്ങളുമേറെ

ഓസ്‌ട്രേലിയയില്‍ അക്കൗണ്ടന്‍സി,എന്‍ജിനീയറിംഗ്,നഴ്‌സിംഗ്,എഡ്യുക്കേഷന്‍ ആന്‍ഡ് ടീച്ചിംഗ്,ഓട്ടോമോട്ടീവ്,ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്നീ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്ക് എളുപ്പത്തില്‍ പെര്‍മനന്റ് റെസിഡന്‍സി ലഭിക്കും; ഇത്തരക്കാര്‍ക്ക് തൊഴിലവസരങ്ങളുമേറെ
നിങ്ങള്‍ ഓസ്‌ട്രേലിയയിലെ പെര്‍മനന്റ് റെസിഡന്‍സി നേടാന്‍ ആഗ്രഹിക്കുന്നവരാണോ...എന്നാല്‍ ചില പ്രത്യേക കോഴ്‌സുകള്‍ ചെയ്താല്‍ ഇതിനുള്ള സാധ്യത വര്‍ധിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഇത്തരം കോഴ്‌സുകള്‍ താഴെപ്പറയുന്നവയാണ്.

അക്കൗണ്ടന്‍സി

ഏറ്റവും കൂടുതല്‍ ഡിമാന്റേറുന്ന ഓസ്‌ട്രേലിയയിലെ ഒരു തൊഴിലായി അക്കൗണ്ടന്റ് ജോലി മാറുകയാണ്. അതിനാല്‍ അക്കൗണ്ടന്‍സി കോഴ്‌സ് ചെയ്താല്‍ ഇവിടെ പിആര്‍ ലഭിക്കുന്നതിനുള്ള സാധ്യതയുമേറെയാണ്. ഈ തൊഴിലിലൂടെ ടാക്‌സേഷന്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ മേഖലകളില്‍ തിളക്കമാര്‍ന്ന തൊഴില്‍ ലഭിക്കും. ഈ വിഷയത്തില്‍ മാസ്റ്റേര്‍സ് ഡിഗ്രിയുള്ളവര്‍ക്ക് ഈ വര്‍ഷം കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ട്.

എന്‍ജിനീയറിംഗ്

ഓസ്‌ട്രേലിയയില്‍ എന്‍ജിനീയറിംഗ് ജോലിക്ക് എപ്പോഴും ഡിമാന്റേറെയാണ്. ഇതിനായി നിരവധി സ്‌പെഷ്യലൈസേഷനുകള്‍ തെരഞ്ഞെടുക്കാനുമാവും. രാജ്യത്ത് ഏറ്റവും അധികം ശമ്പളം ലഭിക്കുന്ന ജോലിയുമാണിത്.ഈ പ്രഫണലുകള്‍ക്ക് പിആര്‍ ലഭിക്കുന്നതിനുള്ള സാധ്യതയുമേറെയാണ്.

നഴ്‌സിംഗ്

നല്ല ഹെല്‍ത്ത് കെയര്‍ എഡ്യുക്കേഷന്‍ പ്രദാനം ചെയ്യുന്നതില്‍ ലോകത്തില്‍ ഓസ്‌ട്രേലിയക്ക് മുന്‍നിരയിലാണ് സ്ഥാനം. നഴ്‌സിംഗ് ഡിഗ്രികള്‍ പ്രദാനം ചെയ്യുന്ന കാര്യത്തില്‍ രാജ്യത്തിലെ യൂണിവേഴ്‌സിറ്റികള്‍ക്ക് ഏറെ അംഗീകാരവുമുണ്ട്. നഴ്‌സിംഗ് പഠിച്ചാല്‍ ഇവിടെ പിആര്‍ ലഭിക്കാന്‍ സാധ്യതയേറെയാണ്.

എഡ്യുക്കേഷന്‍ ആന്‍ഡ് ടീച്ചിംഗ്

ടീച്ചര്‍മാര്‍ക്കും എഡ്യുക്കേഷന്‍ പ്രഫഷണലുകള്‍ക്കും ഓസ്‌ട്രേലിയയില്‍ നല്ല സ്ഥാനമാണുള്ളത്. അതിനാല്‍ ഓസ്‌ട്രേലിയന്‍ പിആര്‍ തേടുന്നവര്‍ ഇത്തരം കോഴ്‌സുകള്‍ പഠിക്കുന്നത് നന്നായിരിക്കും.

ഓട്ടോമോട്ടീവ്

ഓസ്‌ട്രേലിയയില്‍ ഓട്ടോമോട്ടീവ് ഇന്റസ്ട്രി വളര്‍ന്ന് വരുകയാണ് . ഈ മേഖലയില്‍ കഴിവും വിദ്യാഭ്യാസവുമുള്ളവര്‍ക്ക് ഡിമാന്റേറുന്നുമുണ്ട്. ഇവര്‍ക്ക് പിആര്‍ ലഭിക്കുന്നതിന് സാധ്യതയേറെയാണ്. ഈ മേഖലയില് ഡീസല്‍ മെക്കാനിക്, മോട്ടോര്‍ മെക്കാനിക്, മോട്ടോര്‍ സൈക്കില്‍ മെക്കാനിക് എന്നീ തൊഴിലുകളാണുള്ളത്.

ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍

രാജ്യത്ത് നിര്‍മാണ മേഖല വേഗത്തിലാണ് വളരുന്നത്. അതിനാല്‍ ഈ മേഖലയിലെ സ്‌കില്‍ഡ്പ്രഫഷണലുകള്‍ക്ക് പിടിവലിയാണ്. ഇക്കാരണത്താല്‍ ഇവര്‍ക്ക് പിആര്‍ വേഗത്തില്‍ ലഭിക്കുകയും ചെയ്യും.

Other News in this category



4malayalees Recommends