അടുത്ത മൂന്ന് ദിവസങ്ങളില്‍ സൗത്ത് ഓസ്‌ട്രേലിയ, വിക്‌റ്റോറിയ, ന്യൂ സൗത്ത് വെയ്ല്‍സ് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും മഞ്ഞു വീഴ്ചയ്ക്കും സാധ്യത; ഈ പ്രദേശങ്ങളില്‍ താപനില കുത്തനെ താഴ്‌ന്നേക്കാം

അടുത്ത മൂന്ന് ദിവസങ്ങളില്‍ സൗത്ത് ഓസ്‌ട്രേലിയ, വിക്‌റ്റോറിയ, ന്യൂ സൗത്ത് വെയ്ല്‍സ് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും മഞ്ഞു വീഴ്ചയ്ക്കും സാധ്യത; ഈ പ്രദേശങ്ങളില്‍ താപനില കുത്തനെ താഴ്‌ന്നേക്കാം

ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ഈ ആഴ്ച അവസാനം അതിശൈത്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. ഈ ശൈത്യകാലത്ത് അനുഭവപ്പെട്ടതില്‍ വച്ച് ഏറ്റവും കാഠിന്യമേറിയ തണുപ്പായിരിക്കും അനുഭവപ്പെടാന്‍ പോകുന്നതെന്നാണ് ബ്യൂറോ ഓഫ് മീറ്ററോളജി (ബിഒഎം) മുന്നറിയിപ്പ് നല്‍കുന്നത്. വ്യാഴം, വെള്ളി , ശനി ദിവസങ്ങളിലായി സൗത്ത് ഓസ്‌ട്രേലിയ, വിക്‌റ്റോറിയ, ന്യൂ സൗത്ത് വെയ്ല്‍സ് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. താപനില ഈ പ്രദേശങ്ങളില്‍ കുത്തനെ താഴാനും ഇടയുണ്ട്. വിക്‌റ്റോറിയ, ന്യൂ സൗത്ത് വെയ്ല്‍സ്, ടാസ്മാനിയ എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കാം.


വിക്‌റ്റോറിയയില്‍ ശക്തമായ കാറ്റ് ട്രാംപോളിനുകള്‍ക്കും ഒട്ട്‌ഡോര്‍ ഫര്‍ണിച്ചറുകള്‍ക്കും കേടുപാടുകള്‍ വരുത്താന്‍ ഇടയാക്കുമെന്ന് സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് മുന്നറിയിപ്പ് നല്‍കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ കാറ്റുവീശുമെന്നും ശനിയാഴ്ചവരെ ഇത് നീണ്ടു നിന്നേക്കുമെന്നും ന്യൂ സൗത്ത് വെയ്ല്‍സിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends