സമ്മാനങ്ങള്‍ ലഭിച്ചിരിക്കുന്നുവെന്നുള്ള സന്ദേശങ്ങളില്‍ വഞ്ചിതരാകരുത്; ടെക്‌സ്റ്റ് മെസേജുകള്‍ വഴി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഓസ്‌ട്രേലിയ പോസ്റ്റ്

സമ്മാനങ്ങള്‍ ലഭിച്ചിരിക്കുന്നുവെന്നുള്ള സന്ദേശങ്ങളില്‍ വഞ്ചിതരാകരുത്; ടെക്‌സ്റ്റ് മെസേജുകള്‍ വഴി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഓസ്‌ട്രേലിയ പോസ്റ്റ്

ടെക്‌സ്റ്റ് മെസേജുകള്‍ വഴി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഓസ്‌ട്രേലിയ പോസ്റ്റ്. മത്സരത്തില്‍ മൊബൈല്‍ഫോണ്‍ സമ്മാനമായി ലഭിച്ചിരിക്കുന്നുവെന്നത് പോലെ തെറ്റായ സന്ദേശം അയച്ചാണ് ഇവര്‍ പൊതുജനങ്ങളിലേക്കെത്തുന്നത്.


പേമെന്റായി ഒരു ഡോളര്‍ നല്‍കാനും ഇതിനായി നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാനും സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടാകും. പേമെന്റ് നടത്തിയാല്‍ ഉടന്‍ പാക്കേജുകള്‍ നിങ്ങളുടെ മേല്‍വിലാസത്തിലേക്ക് പുറപ്പെടുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. ഇത്തരത്തിലുള്ള സന്ദേശങ്ങളെ കുറിച്ച് ട്വിറ്ററിലൂടെയാണ് ഓസ്‌ട്രേലിയ പോസ്റ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഒരു തരത്തിലുള്ള പേമെന്റും നടത്തുകയോ ചെയ്യരുതെന്ന് അധികൃതര്‍ പറഞ്ഞു. വിവിധ വെബ്‌സൈറ്റുകളിലേക്കുള്ള ഇത്തരം ലിങ്കുകള്‍ വിശ്വാസയോഗ്യമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സന്ദേശങ്ങളയയ്ക്കുന്ന തട്ടിപ്പുകാര്‍ ഒടുവില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉപയോക്താക്കളോട് ചോദിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. ബാങ്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇത്തരക്കാര്‍ക്കു നല്‍കരുത്. നിങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് ഈ തട്ടിപ്പുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കും - അധികൃതര്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയ പോസ്റ്റിന്റെ നിയമപ്രകാരമുള്ള സന്ദേശങ്ങള്‍ക്ക് സമാനമായി ഇത്തരം തട്ടിപ്പുകാര്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ട്. ലിങ്കില്‍ ക്ലിക്ക് ചെയ്യാനോ പാക്കേജ് കളക്റ്റ് ചെയ്യാനോ ആവശ്യപ്പെട്ടുകൊണ്ട് തങ്ങള്‍ ആര്‍ക്കും സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്ന് ഓസ്‌ട്രേലിയ പോസ്റ്റ് വ്യക്തമാക്കി.

Other News in this category



4malayalees Recommends