ഓസ്ട്രേലിയ പസിഫിക്ക് റീജിയണ് വേണ്ടി 500 മില്യണ്‍ ഡോളറിന്റെ പസിഫിക്ക് ചേയ്ഞ്ച് പാക്കേജ് പ്രഖ്യാപിക്കും;ലക്ഷ്യം മേഖല നേരിടുന്ന പരിസ്ഥിതി വെല്ലുവിളികളെ ചെറുക്കല്‍; ടുവാലുവിലെ പസിഫിക്ക് ഐലന്റ്സ് ഫോറം ലീഡര്‍മാരുടെ യോഗത്തില്‍ മോറിസന്റെ പ്രഖ്യാപനം

ഓസ്ട്രേലിയ പസിഫിക്ക് റീജിയണ് വേണ്ടി 500 മില്യണ്‍ ഡോളറിന്റെ പസിഫിക്ക് ചേയ്ഞ്ച് പാക്കേജ് പ്രഖ്യാപിക്കും;ലക്ഷ്യം മേഖല നേരിടുന്ന പരിസ്ഥിതി വെല്ലുവിളികളെ ചെറുക്കല്‍; ടുവാലുവിലെ പസിഫിക്ക് ഐലന്റ്സ് ഫോറം ലീഡര്‍മാരുടെ യോഗത്തില്‍ മോറിസന്റെ പ്രഖ്യാപനം

ഓസ്‌ട്രേലിയ പസിഫിക്ക് റീജിയണ് വേണ്ടി 500 മില്യണ്‍ ഡോളറിന്റെ പസിഫിക്ക് ചേയ്ഞ്ച് പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ആഴ്ച ടുവാലുവിലെ പസിഫിക്ക് ഐലന്റ്‌സ് ഫോറം ലീഡര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കവെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനായിരിക്കും നിര്‍ണായകമായ ഈ പ്രഖ്യാപനം നടത്തുന്നത്. പസിഫിക്ക് രാജ്യങ്ങളെ റിന്യൂവബിള്‍ എനര്‍ജിയിലും ക്ലൈമറ്റ് ആന്‍ഡ് ഡിസാസ്റ്റര്‍ റെസിലിയന്‍സിലും നിക്ഷേപിക്കുന്നതിന് സഹായിക്കുന്നതിനായി നിലവിലുള്ള ഫണ്ടുകളെ ഉപയോഗിച്ച് കൊണ്ടായിരിക്കും ഈ ഫണ്ടിംഗ് പാക്കേജ് പ്രവര്‍ത്തിക്കുന്നത്.



2016-20 കാലത്തെ ഈ ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 300 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. പസിഫിക്ക് നമ്മുടെ വീടാണെന്നും ഈ മഹാസമുദ്രത്തെ നാം ഒരു കുടുംബമെന്നോണം പങ്ക് വയ്ക്കുന്നുവെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം നാം നേരിടാനിരിക്കുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമാണ് നാം ഒത്ത് കൂടിയിരിക്കുന്നതെന്നും മോറിസന്‍ പ്രഖ്യാപിക്കുന്നതായിരിക്കും.



പസിഫിക്കിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും കുറഞ്ഞ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നതും ക്ലൈമറ്റ് റിസിലിയന്റ് പ്രൊജക്ടുകളില്‍ നിക്ഷേപിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റൊരു 140 മില്യണ്‍ ഡോളര്‍ ബജറ്റില്‍ വകയിരുത്തുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വാഗ്ദാനമേയിട്ടുണ്ട്.ബുധനാഴ്ച ടുവാലുവില്‍ എത്തിച്ചേരുമ്പോള്‍ മറ്റ് പസിഫിക്ക് നേതാക്കളില്‍ നിന്നും മോറിസന് മേല്‍ വന്‍ സമ്മര്‍ദമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഫോറത്തിലേക്ക് കൂടുതല്‍ ഉറപ്പുകള്‍ ഓസ്‌ട്രേലിയയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് നിരവധി നേതാക്കള്‍ നേരത്തെ തന്നെ ആവശ്യപ്പെടുന്ന കാര്യമാണ്.ഇതിലൂടെ മാത്രമേ മലിനീകരണത്തിനെതിരെ സുദൃഢമായ നടപടികളുമായി തങ്ങള്‍ക്ക് മുന്നോട്ട് പോവാനാവുകയുള്ളുവെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends