പ്രശസ്ത മാഴ്സിലോ ഗാര്‍ഡിയോലയും ജോര്‍ജ മാര്‍ക്കിയോറിയും ദോഹയിലെത്തുന്നു; ഈ മാസം 28 ടാന്‍ഗോ പാഷന്‍ ദോഹയില്‍ നൃത്ത പരിപാടി; ടിക്കറ്റുകള്‍ സ്വന്തമാക്കാം

പ്രശസ്ത മാഴ്സിലോ ഗാര്‍ഡിയോലയും ജോര്‍ജ മാര്‍ക്കിയോറിയും ദോഹയിലെത്തുന്നു; ഈ മാസം 28 ടാന്‍ഗോ പാഷന്‍ ദോഹയില്‍ നൃത്ത പരിപാടി; ടിക്കറ്റുകള്‍ സ്വന്തമാക്കാം

രാജ്യാന്തര തലത്തിലെ അറിയപ്പെടുന്ന ടാന്‍ഗോ നര്‍ത്തകരായ മാഴ്സിലോ ഗാര്‍ഡിയോലയും ജോര്‍ജ മാര്‍ക്കിയോറിയും ദോഹയിലെത്തുന്നു. കത്താറ പൈതൃക കേന്ദ്രത്തിലെ ഡ്രാമ തിയറ്ററില്‍ ഈ മാസം 28നാണ് ഇവരുടെ നൃത്തം. ടാന്‍ഗോ പാഷന്‍ ദോഹയാണ് അര്‍ജന്റീന എംബസിയുമായി ചേര്‍ന്ന് നൃത്ത പരിപാടി നടത്തുന്നത്.


നൃത്ത ദമ്പതികളായ ഇവര്‍ ലോസ് ഗാര്‍ഡിയോല എന്ന പേരിലാണ് അറിയപ്പെടുന്നത്. വിഖ്യാതമായ ലാറ്റിന്‍ അമേരിക്കന്‍ നൃത്തശൈലിയാണ് ടാന്‍ഗോ. മൈമും നൃത്തവും കോര്‍ത്തിണക്കി പ്രത്യേക രീതിയില്‍ കഥ പറയുന്നതാണ് ലോസ് ഗാര്‍ഡിയോലയുടെ ശൈലി. സമകാലിക ശൈലി പിന്തുടരുന്ന പ്രശസ്ത ടാന്‍ഗോ കലാകാരന്മാരാണിവര്‍. 250, 350 റിയാലാണ് ടിക്കറ്റ് നിരക്ക്. ക്യുടിക്കറ്റ്സില്‍ ടിക്കറ്റുകള്‍ ലഭിക്കും.

Other News in this category



4malayalees Recommends