കാല്‍നട യാത്രക്കാരുടെ നിയമലംഘനങ്ങള്‍ക്ക് ഖത്തര്‍ ഭരണകൂടം പിഴ ഈടാക്കിത്തുടങ്ങി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്..

കാല്‍നട യാത്രക്കാരുടെ നിയമലംഘനങ്ങള്‍ക്ക് ഖത്തര്‍ ഭരണകൂടം പിഴ ഈടാക്കിത്തുടങ്ങി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്..
കാല്‍നട യാത്രക്കാരുടെ നിയമലംഘനങ്ങള്‍ക്ക് ഭരണകൂടം പിഴ ഈടാക്കിത്തുടങ്ങിയെങ്കിലും അറിവില്ലായ്്മ കാരണം ആളുകള്‍ ഇത്തരം തെറ്റുകള്‍ വീണ്ടും ചെയ്യുന്നുണ്ടെന്ന് വിലയിരുത്തല്‍. അനുവദിക്കപ്പെടാത്ത മേഖലയില്‍ ഇപ്പോഴും ആളുകള്‍ റോഡ് മുറിച്ചുകടക്കുന്നത് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗതാഗത നിയമം പാലിക്കുന്നതിന്റെ പ്രാധാന്യവും നിയമലംഘനത്തിന്റെ അനന്തര ഫലങ്ങളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ ഭാഷകളില്‍ ബോധവത്കരണം തുടരേണ്ട സാഹചര്യം നിലവിലുണ്ട്. രാജ്യത്ത് ലക്ഷക്കണക്കിന് വിദേശികളുള്ളതിനാല്‍ ബോധവത്കരണം തുടരേണ്ട സാഹചര്യം ഉണ്ടെന്ന് 'ദ പെനിന്‍സുല' പത്രം റിപ്പോര്‍ട്ട് ചെയ്തു.

സീബ്രാ ലൈന്‍, നടപ്പാലം, ഗതാഗത ഇന്റര്‍സെക്ഷനുകള്‍, എന്നിവ ഉപയോഗിക്കുക, ഇടത്തുനിന്നോ വലത്തുനിന്നോ വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കുക, വാഹനം പൂര്‍ണ്ണമായും നിര്‍ത്തിയ ശേഷം മാത്രം റോഡ് മുറിച്ചുകടക്കുക എന്നിവയാണ് പ്രധാനമായും പാലിക്കേണ്ടുന്ന കാര്യങ്ങള്‍.

കാല്‍നടക്കാര്‍ക്കുവേണ്ടിയുള്ള സിഗ്‌നലുകള്‍ പാലിച്ചുമാത്രമേ റോഡ് മുറിച്ചുകടക്കാവൂ. ഇന്റര്‍ സെക്ഷനുകളിലെ തൂണുകളിലെ ക്രോസ് വാക്ക് ബട്ടണില്‍ അമര്‍ത്തുക. കാല്‍നടയാത്രികര്‍ക്കുവേണ്ടിയുള്ള പച്ച ലൈറ്റ് തെളിഞ്ഞതിനു ശേഷംമാത്രം റോഡ് കുറുകേ കടക്കാനുള്ള സീബ്രാ ലൈന്‍ ഉപയോഗിക്കുക.മൊബൈല്‍ ഉപയോഗിക്കാതെ ജാഗ്രതയോടെ റോഡ് മുറിച്ചുകടക്കുക.മുമ്പിലെത്തുന്ന വാഹനത്തിന്റെ വേഗവും ദുരവും പരിഗണിച്ചശേഷം മാത്രമേ റോഡ് മുറിച്ചുകടക്കാവൂ.


Other News in this category



4malayalees Recommends