ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്ലേ; നിയമലംഘകരെ പിടികൂടാന്‍ ഖത്തറില്‍ പരിശോധന കര്‍ശനമാക്കി

ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്ലേ; നിയമലംഘകരെ പിടികൂടാന്‍ ഖത്തറില്‍ പരിശോധന കര്‍ശനമാക്കി

ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ഖത്തറില്‍ പരിശോധന കര്‍ശനമാക്കി. ഇതിനായി സെക്കന്ററി സ്‌കൂളുകളുടെ മുന്നില്‍ കൂടുതല്‍ ഗതാഗത പട്രോളിംഗ് സംഘത്തെ വിന്യസിച്ചു. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന പ്രവണത നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പരിശോധന കര്‍ശനമാക്കുന്നത്. 50 മുതല്‍ 60 വരെ ലംഘനങ്ങളാണ് ഇത്തരത്തില്‍ സ്‌കൂളുകള്‍ക്ക് മുന്‍പില്‍ നിന്നു പിടികൂടുന്നത്.


നിയമങ്ങള്‍ പാലിച്ചു വാഹനം ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും ഗതാഗത ബോധവല്‍ക്കരണ വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാദി അല്‍ ഹജിരി പറഞ്ഞു. സ്‌കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും വിദ്യാര്‍ഥികളും ഗതാഗത സുരക്ഷാ ചട്ടങ്ങള്‍ പാലിക്കണം. വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ബാക്ക് ടു സ്‌കൂള്‍ ബോധവല്‍ക്കരണ ക്യാംപെയ്ന്‍ ഇന്ന് മുതല്‍ സജീവമാകും. ഗതാഗത ബോധവല്‍ക്കരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

Other News in this category



4malayalees Recommends