ഖത്തറിലെ വാഹനങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേകം സീറ്റ് വേണമെന്ന നിയമം ഉടന്‍ പ്രാബല്യത്തിലാകും; നിയമനിര്‍മാണം നടത്താന്‍ നിര്‍ദേശം

ഖത്തറിലെ വാഹനങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേകം സീറ്റ് വേണമെന്ന നിയമം ഉടന്‍ പ്രാബല്യത്തിലാകും; നിയമനിര്‍മാണം നടത്താന്‍ നിര്‍ദേശം

കാറുകളില്‍ കുട്ടികള്‍ക്കായി പ്രത്യേകം സീറ്റ് വേണമെന്ന നിയമം ഉടന്‍ പ്രാബല്യത്തിലാകാന്‍ സാധ്യത. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം നിര്‍മിക്കാന്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ട്രൗമ സര്‍ജറി വിഭാഗത്തിന്റെ ഭാഗമായ ഹമദ് ഇന്‍ജുറി പ്രിവന്‍ഷന്‍ പ്രോഗ്രാമാണ് (എച്ച്‌ഐപിപി) ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. ചൈല്‍ഡ് കാര്‍ സീറ്റ നിയമം നടപ്പില്‍ വരുത്താന്‍ രാജ്യം ഒരുങ്ങുകയാണെന്നും അതിനായി തയാറാകണമെന്നും എച്ച്‌ഐപിപിയുടെ ഡയറക്റ്ററായ റാഫേല്‍ കണ്‍സുന്‍ജി പറഞ്ഞു.


കുട്ടികളെ കാറിന്റെ സീറ്റില്‍ കൃത്യമായി ഇരുത്തണം. അവരുടെ പ്രായത്തിനും വലുപ്പത്തിനും അനുസരിച്ചുള്ള സീറ്റ് കാറില്‍ ഉണ്ടായിരിക്കണം. സ്‌കൂള്‍ ബസില്‍ ഉള്‍പ്പടെ യാത്ര ചെയ്യുമ്പോള്‍ ഇത് ശ്രദ്ധിക്കണം- അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കായുള്ള യാത്രാ സീറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഖലായ് എന്ന പേരില്‍ ഒരു പുതിയ ഉദ്യമത്തിന് മാര്‍ച്ചില്‍ പൊതു ആരോഗ്യ മന്ത്രാലയം തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends