ഖത്തറില്‍ വോഡഫോണ്‍ 5 ജി സേവനം; എല്ലാ വോഡഫോണ്‍ സിമ്മുകളിലും ഇനി 5 ജി ലഭ്യമാകും; വാവൈ മേറ്റ് 205 ജി, ഷവോമി എംഐ 5ജി എന്നിവയില്‍ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് 5 ജി ഉപയോഗിക്കാം

ഖത്തറില്‍ വോഡഫോണ്‍ 5 ജി സേവനം; എല്ലാ വോഡഫോണ്‍ സിമ്മുകളിലും ഇനി 5 ജി ലഭ്യമാകും; വാവൈ മേറ്റ് 205 ജി, ഷവോമി എംഐ 5ജി എന്നിവയില്‍ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് 5 ജി ഉപയോഗിക്കാം

ഖത്തറില്‍ വോഡഫോണ്‍ 5 ജി സേവനം ലഭ്യമാക്കി. എല്ലാ വോഡഫോണ്‍ സിമ്മുകളിലും ഇനി 5 ജി ലഭ്യമാകും. നിലവില്‍ വോഡഫോണ്‍ സ്റ്റോറുകളില്‍ ലഭ്യമായ അനുയോജ്യമായ ഹാന്‍ഡ് സെറ്റുകളായ വാവൈ മേറ്റ് 205 ജി, ഷവോമി എംഐ 5ജി എന്നിവയില്‍ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് 5 ജി ഉപയോഗിക്കാനാകും.


ഒരു വര്‍ഷം മുമ്പ് 5 ജി നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം ഖത്തറില്‍ ഒരുവര്‍ഷം മുമ്പുതന്നെ വോഡഫോണ്‍ ആരംഭിച്ചിരുന്നു. രാജ്യത്ത് 5ജി വികസിപ്പിക്കുന്നതില്‍ വോഡഫോണ്‍ മുന്നിലാണ്. അല്‍വാബ്, അബുഹമൂര്‍, അല്‍അസീസിയ, അല്‍മഅ്മൂറ, അല്‍റയ്യാന്‍, ഉംസലാല്‍ മുഹമ്മദ്, ഖര്‍ത്തിയാത്ത്, അല്‍ഹിലാല്‍, മുന്‍തസ, മുറൈഖ്, അല്‍സദ്ദ് തുടങ്ങി ഡസണ്‍ കണക്കിന് മേഖലകളില്‍ 5ജി നെറ്റ്വര്‍ക്ക് ലഭ്യമാണ്.

Other News in this category



4malayalees Recommends