പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഫോണ്‍ സന്ദേശം; കബളിപ്പിക്കപ്പെടരുതെന്ന് സല്ലുലാര്‍ സേവന ദാതാക്കള്‍; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഫോണ്‍ സന്ദേശം; കബളിപ്പിക്കപ്പെടരുതെന്ന് സല്ലുലാര്‍ സേവന ദാതാക്കള്‍; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ഫോണ്‍ വഴിയുള്ള തട്ടിപ്പ് വ്യാപകമാകുന്നതിനെ തുടര്‍ന്ന് മുന്‍കരുതല്‍ സ്വീകരിക്കണമെന്നുള്ള നിര്‍ദേശവുമായി ഖത്തറിലെ പ്രധാന സെല്ലുലാര്‍ സേവന ദാതാക്കളായ ഉരീദു. പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഫോണ്‍ സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. സ്വദേശികളും പ്രവാസികളുമുള്‍പ്പടെ നിരവധി പേര്‍ ഇത്തരം വ്യാജ കോളുകള്‍ ലഭിക്കുന്നതിനെ കുറിച്ച് പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്.


ഓണ്‍ലൈന്‍ വഴി പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭം നല്‍കുമെന്നറിയിച്ചാണ് ഓരോരുത്തര്‍ക്കും ഫോണ്‍ വിളികള്‍ വരുന്നത്. ഖത്തരി നമ്പറില്‍ നിന്നും നാട്ടിലുള്ളവര്‍ക്കും ഇത്തരത്തില്‍ കോളുകള്‍ ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭം നല്‍കുമെന്നറിയിച്ചാണ് ഓരോരുത്തര്‍ക്കും ഫോണ്‍ വിളികള്‍ വരുന്നത്. ഖത്തരി നമ്പറില്‍ നിന്നും നാട്ടിലുള്ളവര്‍ക്കും ഇത്തരത്തില്‍ കോളുകള്‍ ലഭിച്ചിട്ടുണ്ട്. പണം തട്ടിയെടുക്കുന്നതിനോ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതിനായോ അജ്ഞാതര്‍ വിളിക്കുകയാണെങ്കില്‍ അവരോടെ പ്രതികരിക്കരുത്. പകരം ആ നമ്പറുകള്‍ മനസ്സിലാക്കി 111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം. അല്ലെങ്കില്‍, fraudcontrol@ooredoo.qa എന്ന വെബ്‌സൈറ്റിലേക്ക് പരാതി മെസ്സേജായി അയക്കണം. ഉരീദു ഷോപ്പുകള്‍ സന്ദര്‍ശിച്ചും ഉപയോക്താക്കള്‍ക്ക് പരാതിപ്പെടാവുന്നതാണ്.

Other News in this category



4malayalees Recommends