പ്രോപ്പര്‍ട്ടി വിപണിക്ക് ചൂടുപിടിക്കുന്നു; ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ വീടുകള്‍ വില്‍പ്പനയ്ക്ക് എത്തി; 12 മാസം മുന്‍പത്തേക്കാള്‍ 40% വീടുകള്‍ വില്‍പ്പനയ്ക്ക്

പ്രോപ്പര്‍ട്ടി വിപണിക്ക് ചൂടുപിടിക്കുന്നു; ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ വീടുകള്‍ വില്‍പ്പനയ്ക്ക് എത്തി; 12 മാസം മുന്‍പത്തേക്കാള്‍ 40% വീടുകള്‍ വില്‍പ്പനയ്ക്ക്
ഓസ്‌ട്രേലിയയില്‍ വീട് വില്‍പ്പന നടത്താനുള്ള ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. 12 മാസം മുന്‍പത്തേക്കാള്‍ 40 ശതമാനം കൂടുതല്‍ വീടുകളാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്.

2021 ഏപ്രിലിന് ശേഷം ആദ്യമായി ഓസ്‌ട്രേലിയന്‍ പ്രോപ്പര്‍ട്ടി വിപണി കൂടുതല്‍ ശക്തമായ ലിസ്റ്റിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പ്രോപ്പ്ട്രാക്ക് ലിസ്റ്റിംഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

പുതിയ ലിസ്റ്റിംഗുകള്‍ എല്ലാ തലസ്ഥാന നഗരങ്ങളിലെയും വര്‍ഷാവര്‍ഷ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 40.4 ശതമാനം ഉയര്‍ന്നിട്ടുണ്ട്. എല്ലാ തലസ്ഥാന നഗരങ്ങളിലും പുതിയ ലിസ്റ്റിംഗ് കൂടിയിട്ടുണ്ടെങ്കിലും സിഡ്‌നിയും, മെല്‍ബണുമാണ് ശക്തമായ വിപണികള്‍.

പലിശ നിരക്കുകള്‍ കുടുംബ ബജറ്റുകളെ ബാധിക്കുന്നതിന് പുറമെ നിലവിലെ ജീവിതച്ചെലവ് പ്രതിസന്ധികളുമാണ് പട്ടിക ഉയരാന്‍ കാരണമെന്ന് പ്രോപ്പര്‍ട്ടി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Other News in this category



4malayalees Recommends