അമേരിക്കയിലെ ടെക്‌സാസില്‍ ജനവാസ മേഖലയില്‍ കത്തിയമര്‍ന്ന് ഇന്ധന ടാങ്കര്‍ ; വാഹനം നിര്‍ത്തിയതുകൊണ്ട് ഒഴിവായത് വന്‍ ദുരന്തം

അമേരിക്കയിലെ ടെക്‌സാസില്‍ ജനവാസ മേഖലയില്‍ കത്തിയമര്‍ന്ന് ഇന്ധന ടാങ്കര്‍ ; വാഹനം നിര്‍ത്തിയതുകൊണ്ട് ഒഴിവായത് വന്‍ ദുരന്തം
അമേരിക്കയിലെ ടെക്‌സാസില്‍ ജനവാസ മേഖലയില്‍ കത്തിയമര്‍ന്ന് ഇന്ധന ടാങ്കര്‍. പുക കണ്ട ഉടന്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തിയതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. ജനവാസ മേഖലയിലെ റോഡിന് നടുവില്‍ വച്ചാണ് ഡീസല്‍ ടാങ്കറില്‍ തീ പടര്‍ന്നത്. പ്രദേശവാസികളെ മുഴുവന്‍ ഒഴിപ്പിച്ച ശേഷമാണ് അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയത്. വെള്ളിയാഴ്ചയാണ് സംഭവം.

ഡല്ലാസിന്റ പ്രാന്ത പ്രദേശമായ ഡിസോടോയിലാണ് അപകടമുണ്ടായത്. രണ്ട് പ്രധാന റോഡുകള്‍ കൂട്ടിമുട്ടുന്ന മേഖലയില്‍ വച്ചാണ് ടാങ്കറില്‍ തീ പടര്‍ന്നത്. എങ്ങനെയാണ് ടാങ്കറില്‍ തീ പടര്‍ന്നതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. 5000 ഗാലന്‍ ഡീസല്‍ ഉള്‍ക്കൊള്ളുന്ന ടാങ്കറാണ് കത്തിനശിച്ചത്. വലിയ രീതിയില്‍ സമീപ മേഖലയിലേക്ക് പടരാമായിരുന്ന തീ അഗ്‌നിരക്ഷാ സേനാംഗങ്ങളുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്നാണ് നിയന്ത്രണ വിധേയമായത്.

മേഖലയില്‍ ഗതാഗത നിയന്ത്രണം അടക്കമുള്ളവ ഏര്‍പ്പെടുത്തിയതിനാല്‍ മറ്റ് വാഹനങ്ങള്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. വെള്ളവും ഫോം ഉപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനത്തിലാണ് തീ അണയ്ക്കാനായത്.

Other News in this category



4malayalees Recommends