വിനീത് ശ്രീനിവാസന് ചിത്രം 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി തിളങ്ങിയ താരമാണ് അശ്വിന് കുമാര്‍. പിന്നീട് രണം, ആഹാ തുടങ്ങീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് അശ്വിന് നടത്തിയത്.
ഇപ്പോഴിതാ തന്റെ മുച്ചുണ്ട് (Hare Lip) ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അശ്വിന്. തനിക്ക് മൂന്ന് മാസം പ്രായമുള്ളപ്പോള്‍ ആരംഭിച്ചതാണ് ഈ യാത്രയെന്നും ചിത്രങ്ങള്‍ പങ്കുവെച്ച് അശ്വിന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'1987 മുതല്‍ 2006 വരെ… ശസ്ത്രക്രിയകളിലൂടെയുള്ള എന്റെ യാത്ര 1987ല്‍, എനിക്കു മൂന്നുമാസം പ്രായമുള്ളപ്പോള്‍ ആരംഭിച്ചതാണ്. എന്റെ അടുത്ത ശസ്ത്രക്രിയ ആറുമാസം പ്രായമുള്ളപ്പോഴായിരുന്നു. 2006ല്‍ എനിക്കു 18 വയസ്സു തികഞ്ഞപ്പോള്‍ ആയിരുന്നു പ്രാധാന ശസ്ത്രക്രിയ. അന്നു ഞാന്‍ കോളേജില്‍ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥി.
ആറു മണിക്കൂര്‍ നീണ്ട മേജര്‍ സര്‍ജറി ആയിരുന്നു. എന്റെ മാതാപിതാക്കള്‍, മുത്തശ്ശിമാര്‍, ശസ്ത്രക്രിയാ വിദഗ്ധര്‍, അടുത്ത സുഹൃത്തുക്കള്‍, പ്രപഞ്ചശക്തികള്‍… അവരോടൊക്കെയാണ് എനിക്ക് നന്ദി പറയാനുള്ളത്.
വാക്ക്മാനില്‍ പ്ലേ ചെയ്യുന്ന ഗാനം നായകനിലെ തേന്‍പാണ്ടി ചീമയിലേ ആണ്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സുരക്ഷാ നടപടിയെന്ന വണ്ണം എന്റെ ഇരു കൈകളിലും കാസ്റ്റുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഈ ഗാനം എന്നെ ശാന്തനാക്കും.' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ അശ്വിന് കുറിച്ചത്.