ജി 7 ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കുന്നതിനിടെ ആണ് ഇരു പ്രധാനമന്ത്രിമാരുടേയും കൂടിക്കാഴ്ച.
ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്നം നിലനില്‍ക്കുന്നത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളാക്കിയിരുന്നു. കാനഡയുടെ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു.
തീവ്രവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യാ വിരുദ്ധ സംഘങ്ങള്‍ക്ക് കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നതാണ് പ്രധാന പ്രശ്നമെന്ന് ഇന്ത്യ നേരത്തെ വിമര്‍ശിച്ചിരുന്നു.പലതവണ ഇതില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നും കാനഡ ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇന്ത്യ പറഞ്ഞത് വിവാദമായിരുന്നു.