യുഎസില്‍ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു

യുഎസില്‍ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു
യുഎസില്‍ വീണ്ടും തോക്കുധാരിയുടെ ആക്രമണം. യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ക്ക് ജീവന്‍ നഷ്ട്ടമായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. റോച്ചസ്റ്റര്‍ ഹില്‍സിലെ ബ്രൂക്ക്‌ലാന്‍ഡ്‌സ് പ്ലാസ സ്പ്ലാഷ് പാഡില്‍ നടന്ന വെടിവയ്പില്‍ പത്തിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ വീടിനുള്ളില്‍ ഒളിച്ചിരുന്ന പ്രതിയെ തിരിച്ചറിഞ്ഞതായി ഓക്‌ലാന്‍ഡ് കൗണ്ടി ഷെരീഫ് മൈക്കല്‍ ബൗച്ചാര്‍ഡ് പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സ്പ്ലാഷ് പാഡിലെത്തിയ പ്രതി വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഓക്‌ലാന്‍ഡ് പൊലീസ് ഓഫീസര്‍ ഷെരീഫ് പറഞ്ഞു. 28 തവണ വെടിയുതിര്‍ത്ത പ്രതി പലതവണ തോക്ക് റീലോഡ് ചെയ്തുവെന്ന് ഷെരീഫ് പറഞ്ഞു. വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണം നടന്ന സ്ഥലം നിയന്ത്രണ വിധേയമാക്കിയതായി റോച്ചസ്റ്റര്‍ ഹില്‍സ് മേയര്‍ ബ്രയാന്‍ കെ ബാര്‍നെറ്റ് പറഞ്ഞു. 2024ല്‍ മാത്രം ഇതുവരെ 215ലധികം വെടിവയ്പ്പുകളാണ് അമേരിക്കയില്‍ നടന്നത്.

Other News in this category



4malayalees Recommends