UK News

ജീവനക്കാരില്ല, എയര്‍പോര്‍ട്ടില്‍ യാത്ര ചെയ്യാന്‍ മണിക്കൂറുകള്‍ കാത്തുനിന്ന് മടുത്ത് ജനം ; കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പ്രശ്‌ന പരിഹാരം കാണണമെന്ന ആവശ്യം ശക്തം ; വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നത് തുടര്‍ക്കഥയാകുന്നു
പണി ചെയ്യാനോ ഇന്റര്‍വ്യൂവിനോ പങ്കെടുക്കാന്‍ ബ്രിട്ടീഷ് ജനത മടിക്കുമ്പോള്‍ എയര്‍പോര്‍ട്ടിലെ അവസ്ഥയില്‍ പൊറുതി മുട്ടുകയാണ് ജനം. നീണ്ട മണിക്കൂറുകളുടെ ക്യൂ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. വേണ്ടത്ര ജീവനക്കാരില്ലാത്തത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചിരിക്കുകയാണ്.  സര്‍ക്കാര്‍ ബെനിഫിറ്റ് നേടാന്‍ ജോലി ചെയ്യാതെ ജീവിക്കുകയാണ് ബ്രിട്ടനിലെ ജനതയെന്നും അതാണ് ട്രാവല്‍ മേഖലയിലെ ജീവനക്കാരുടെ കുറവിന് കാരണമെന്നും ആക്ഷേപമുണ്ട്.അംഗപരിമിതരെന്ന പേരില്‍ പലരും വീല്‍ചെയറില്‍ നീണ്ട ക്യൂ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ജീവനക്കാരുടെ കുറവ് നികത്താന്‍ ബ്രിട്ടീഷ് എയര്‍വേസും ഈസി ജെറ്റും യൂറോപ്പില്‍ നിന്നും വിസാ ഫ്രീ ജീവനക്കാരെ നിയമിക്കാന്‍ അനുമതി തേടി ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്ററെ കണ്ടിരുന്നു. എന്നാല്‍

More »

മെഗാനും, ഹാരിയും ട്രൂപ്പിംഗ് ദി കളര്‍ കണ്ടു ജനലരികില്‍ നിന്ന്! രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ സസെക്‌സ് ദമ്പതിമാര്‍ക്ക് 'വിഐപി' സീറ്റ്; ബാല്‍ക്കണിയില്‍ പ്രവേശനമില്ല?
 രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ മെഗാന്‍ മാര്‍ക്കിളിനും, ഹാരി രാജകുമാരനും വിഐപി സീറ്റുകള്‍. യുകെയിലേക്ക് സ്വകാര്യ ജെറ്റില്‍ രഹസ്യമായി എത്തിയ ശേഷമാണ് ഇരുവരും കൊട്ടാരത്തിലെത്തിയത്. ബുള്ളറ്റ് പ്രൂഫ് കാറുകളിലാണ് മൂന്ന് വയസ്സുകാരന്‍ ആര്‍ച്ചിയും, ഒരു വയസ്സ് തികയാന്‍ പോകുന്ന ലിലിബെറ്റിനെയും കൂട്ടി ദമ്പതികള്‍ ഫ്രോഗ്മോര്‍ കോട്ടേജില്‍ എത്തിയത്.  ട്രൂപ്പിംഗ് ദി

More »

ജൂബിലി ആഘോഷങ്ങള്‍ക്ക് സ്വപ്‌നസമാനമായ തുടക്കം; ബീക്കണുകള്‍ തെളിയിച്ച് രാജ്ഞി; ആര്‍എഎഫ് ഫ്‌ളൈപാസ്റ്റ് വീക്ഷിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് 96-കാരി; ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം താങ്ക്‌സ്ഗിവിംഗില്‍ നിന്നും വിട്ടുനില്‍ക്കും
 രാജ്ഞിയുടെ പ്ലാറ്റിനം ജൂബില ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം. ട്രൂപ്പിംഗ് ദി കളര്‍ മാനത്ത് നിറങ്ങള്‍ പടര്‍ത്തിക്കൊണ്ടാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പിന്നാലെയാണ് രാജ്ഞി ബീക്കണുകള്‍ തെളിയിച്ചത്.  ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ദി ട്രീ ഓഫ് ട്രീസ് തെളിയിച്ചു. ജൂബിലിയ്ക്കായി ഗായകന്‍ ഗ്രിഗറി പോര്‍ട്ടര്‍ കൊയര്‍ നയിച്ചു. ഈ സന്തോഷത്തില്‍ ഇരിക്കവെയാണ് രാജ്ഞി

More »

ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് എന്‍എച്ച്എസിനെ സമ്മര്‍ദത്തിലാക്കുമോ? ആംബുലന്‍സിനായുള്ള കാത്തിരിപ്പ് നീളും, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവര്‍ത്തനവും താറുമാറാകും; നാല് ദിവസം ജിപി സര്‍ജറികളും അടയ്ക്കും
 നാല് ദിവസം നീളുന്ന ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് എന്‍എച്ച്എസിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിവിടുമെന്ന് ആശങ്ക. അധിക സമ്മര്‍ദം ആംബുലന്‍സുകള്‍ക്കായുള്ള കാത്തിരിപ്പ് നീട്ടുകയും, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സമ്മര്‍ദത്തിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ മുന്നറിയിപ്പ് നല്‍കി.  വീക്കെന്‍ഡിന്റെ നീളമേറുന്നതിനാല്‍ നാല്

More »

ട്രൂപ്പിംഗ് ദി കളറില്‍ രാജകുടുംബത്തോടൊപ്പം നില്‍ക്കാന്‍ ഹാരിയും, മെഗാനും ഉണ്ടാകും! ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്ക് പകരക്കാരനാകും; ലാന്‍ഡ് റോവര്‍ അയച്ച് സസെക്‌സ് ദമ്പതികളെയും, മക്കളെയും എയര്‍പോര്‍ട്ടില്‍ നിന്നും സ്വീകരിച്ച് രാജ്ഞി
 രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാല് ദിവസം നീളുന്ന ബാങ്ക് ഹോളിഡേയ്ക്ക് തുടക്കം കുറിച്ച് സൈനിക പ്രകടനം അരങ്ങേറുമ്പോള്‍ കാണാന്‍ മുന്‍നിരയില്‍ ഹാരിയും, മെഗാനും ഉണ്ടാകുമെന്ന് സ്ഥിരീകരണം. യുഎസില്‍ നിന്നും യാത്ര ചെയ്‌തെത്തിയ സസെക്‌സ് ഡ്യൂക്കിനും, ഡച്ചസിനും രാജകുടുംബത്തിനൊപ്പം തന്നെ ഇടം നല്‍കാനാണ് തീരുമാനം.  വ്യാഴാഴ്ച നടക്കുന്ന ചടങ്ങുകളില്‍ രാജ്ഞിക്ക്

More »

രാജ്ഞിയുടെ ബര്‍ത്ത്‌ഡേ അവാര്‍ഡ്; 104 വയസ്സുള്ള ഡാന്‍സ് ടീച്ചര്‍ മുതല്‍ എന്‍എച്ച്എസിനായി ഫണ്ട് റെയ്‌സിംഗ് നടത്തിയ 11 വയസ്സുള്ള ഇരട്ടകള്‍ക്ക് വരെ അംഗീകാരം; ബ്രിസ്റ്റോളില്‍ 70 വര്‍ഷക്കാലമായി നൃത്തം പഠിപ്പിക്കുന്ന അധ്യാപികയ്ക്ക് സുപ്രധാന നേട്ടം
 രാജ്ഞിയുടെ ബര്‍ത്ത്‌ഡേ അവാര്‍ഡുകളില്‍ ഇക്കുറി ഏറ്റവും പ്രായം കൂടിയ വ്യക്തിയും, 11 വയസ്സ് മാത്രമുള്ള ഇരട്ടക്കുട്ടികളും ഇടംപിടിച്ചു. സമൂഹത്തിന് അത്യപൂര്‍വ്വമായ നടപടികള്‍ സ്വീകരിച്ച വ്യക്തിത്വങ്ങളെയാണ് രാജ്ഞി ഈ വിധം ആദരിക്കുന്നത്.  ബ്രിസ്റ്റോള്‍ സ്‌കൂള്‍ ഫോര്‍ ഡാന്‍സിംഗില്‍ നൃത്താധ്യാപികയായ 104 വയസ്സുള്ള ആഞ്ചെലാ റെഡ്‌ഗ്രേവിനാണ് ബിഇഎം സമ്മാനിക്കുന്നത്. 70

More »

ബ്രിട്ടീഷ് നിരത്തുകളില്‍ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ പ്രാബല്യത്തില്‍; മാറ്റങ്ങള്‍ അറിഞ്ഞ് വാഹനം ഓടിച്ചില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴ; നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ഇനി കൗണ്‍സിലുകളും?
ഈ വര്‍ഷം ആദ്യം ഹൈവേ കോഡില്‍ വന്ന മാറ്റങ്ങള്‍ വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടീഷ് നിരത്തുകളില്‍ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വന്നിരിക്കുകയാണ്. ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമമാറ്റങ്ങള്‍ ഡ്രൈവര്‍മാരെ കൂടുതല്‍ പിഴിയാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കൗണ്‍സിലിന്റെ അധികാരങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ക്ലീന്‍ എയര്‍ സോണുകള്‍ എന്നിവയിലെല്ലാം

More »

ബ്രിട്ടന്റെ ഹൃദയം കീഴടക്കി രുചിയുടെ 'ഗാന്ധി'! രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേര്‍ കവെന്‍ട്രിയിലേക്ക് ഒഴുകിയെത്തുന്നു; ഇന്ത്യന്‍ വംശജന്റെ ചിപ്പ് സെന്റര്‍ വൈറല്‍ ഹിറ്റ്
 'ഗാന്ധി' ബ്രിട്ടന് പുതുമയുള്ള പേരല്ല. ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷ് സാമ്രാജ്യത്തെ തുടച്ചുനീക്കിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു പക്ഷെ ബ്രിട്ടന് പേടിസ്വപ്‌നമാകാം. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ഗാന്ധി ബ്രിട്ടന്റെ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. രുചിയുടെ അവസാനവാക്കായി മാറിക്കൊണ്ടാണ് 70-കാരനായ കമല്‍ ഗാന്ധിയുടെ ഷോപ്പിലേക്ക് ജനം എത്തുന്നത്.  കവെന്‍ട്രിയിലേക്ക് ബ്രിട്ടന്റെ വിവിധ

More »

വിമാനത്താവള പ്രതിസന്ധി യാത്രക്കാരെ സാരമായി ബാധിക്കുന്നു ; ട്രാവല്‍ വൗച്ചര്‍ നല്‍കിയും തുക തിരിച്ചു നല്‍കിയുമുള്ള എയര്‍ലൈന്‍ കമ്പനിയുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ നിങ്ങളെ ചെയ്യേണ്ടത് ഇതെല്ലാം
വിമാന യാത്രാ ദുരിതങ്ങളില്‍ ജനങ്ങള്‍ അസന്തുഷ്ടിയിലാണ്. വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അവസാന നിമിഷമാണ് സര്‍വീസ് റദ്ദാക്കിയെന്ന വിവരം ലഭിക്കുന്നത്. യാത്ര തടസ്സപ്പെടുകയും കാലതാമസം നേരിടുകയും ചെയ്യുന്നതില്‍ വിമാന കമ്പനികള്‍ക്കും ഉത്തരവാദിത്വമുണ്ട്. വിമാനം റദ്ദ് ചെയ്താലുടന്‍ വിമാന കമ്പനിയെ ബന്ധപ്പെടുക. പോകേണ്ട സ്ഥലത്തേക്ക് അടുത്ത ദിവസം ടിക്കറ്റ് ലഭ്യമാകുമോ എന്ന

More »

ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സുരക്ഷിതമോ? അഞ്ചില്‍ കേവലം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്‌കൂള്‍ സുരക്ഷിത ഇടം; വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരുന്നുവെന്ന് സ്ഥിരീകരിച്ച് അധ്യാപകരും

ഇംഗ്ലണ്ടില്‍ അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് ഗവണ്‍മെന്റ് സര്‍വ്വെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കും,

ടൈറ്റാനിക് യാത്രയിലെ ഏറ്റവും ധനികന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ വാച്ച് ലേലത്തിന്; ദൈവത്തിന് പോലും തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കപ്പല്‍ മുങ്ങിത്താഴുമ്പോള്‍ സിഗററ്റ് വലിച്ച് സംസാരിച്ച് കൊണ്ടിരുന്ന ആസ്റ്ററിന്റെ വാച്ച് ആര് വാങ്ങും?

ടൈറ്റാനിക്കിലെ ഏറ്റവും വലിയ ധനികന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തിന് വെയ്ക്കുന്നു. 47-ാം വയസ്സിലാണ് ജോണ്‍ ജേക്കബ് ആസ്റ്റര്‍ 1912-ലെ കപ്പല്‍ അപകടത്തില്‍ വെള്ളത്തില്‍ മുങ്ങിത്താണത്. ഭാര്യയെ ലൈഫ്‌ബോട്ടില്‍ കയറാന്‍ സഹായിച്ച ശേഷമായിരുന്നു ആസ്റ്ററിന്

ആരൊക്കെ തടഞ്ഞാലും എന്ത് നിയമം വന്നാലും ഞങ്ങള്‍ ബ്രിട്ടനിലേക്ക് പോകും! അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് പറപ്പിക്കാന്‍ നിയമം വന്നിട്ടും പിന്‍മാറുന്നില്ല; ബോട്ട് കുത്തിക്കീറി ശ്രമം പരാജയപ്പെടുത്താന്‍ നോക്കി ഫ്രഞ്ച് പോലീസ്

ബ്രിട്ടനിലേക്ക് കടക്കാനുള്ള തങ്ങളുടെ ശ്രമങ്ങളില്‍ നിന്നും പിന്‍മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് കുടിയേറ്റക്കാര്‍. അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് നാടുകടത്താനുള്ള സാധ്യതയ്ക്ക് പുറമെ അപകടകരമായ ഇംഗ്ലീഷ് ചാനല്‍ കടക്കുമ്പോള്‍ ജീവന്‍ നഷ്ടമാകാനുള്ള സാധ്യതയൊന്നും ഇവരെ തടഞ്ഞ്

ഒരാളെ കൊല്ലുന്നത് എങ്ങനെയെന്ന് ഗൂഗിള്‍ സേര്‍ച്ച്; പിന്നാലെ മുന്‍ കാമുകി ജോലി ചെയ്യുന്ന റെസ്‌റ്റൊറന്റില്‍ വെച്ച് കഴുത്ത് മുറിക്കാന്‍ ശ്രമം, ഒന്‍പത് തവണ കുത്തി; മലയാളി പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച 25-കാരന് 16 വര്‍ഷം ജയില്‍ശിക്ഷ

മുന്‍ കാമുകിയെ കഴുത്ത് മുറിച്ച് കൊല്ലാനും, ഒന്‍പത് തവണ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത അസൂയ മൂത്ത യുവാവിന് ജയില്‍ശിക്ഷ. മലയാളി കൂടിയായ മുന്‍ കാമുകിയെയാണ് 25-കാരന്‍ ശ്രീറാം അമ്പാര്‍ല 2022 മാര്‍ച്ചില്‍ ഈസ്റ്റ് ഹാമിലെ ബാര്‍ക്കിംഗ് റോഡിലുള്ള റെസ്‌റ്റൊന്റില്‍ വെച്ച് ഭക്ഷണം

ക്യാന്‍സറില്ലാത്ത ലോകം വരുമോ? മെലനോമയ്ക്കുള്ള ആദ്യത്തെ എംആര്‍എന്‍എ വാക്‌സിന്‍ എന്‍എച്ച്എസ് പരീക്ഷണം തുടങ്ങി; രോഗിയുടെ ജനിതക ഘടനയ്ക്ക് അനുസരിച്ചുള്ള വാക്‌സിന്‍ കൂടുതല്‍ ഗുണമേകും

ലോകത്തില്‍ ആദ്യമായി വ്യക്തിഗത എംആര്‍എന്‍എ ക്യാന്‍സര്‍ വാക്‌സിന്‍ ഉപയോഗിച്ച് മെലനോമയ്ക്കുള്ള ചികിത്സ ഒരുക്കി എന്‍എച്ച്എസ്. മൂന്നാം ഘട്ട ട്രയല്‍സിന്റെ ഭാഗമായാണ് നൂറുകണക്കിന് രോഗികള്‍ക്ക് ഈ വാക്‌സിന്‍ ട്രയല്‍ ചെയ്യപ്പെടുന്നത്. ക്യാന്‍സറിനെ പൂര്‍ണ്ണമായി ഭേദപ്പെടുത്താന്‍

കൊടുമുടി കയറി എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കിടയില്‍ സമ്മര്‍ദം; കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ചയെങ്കിലും ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ സിക്ക് ഓഫെടുത്തു; ജീവനക്കാരുടെ ഗുരുതര ക്ഷാമം നഴ്‌സിംഗ് ജീവനക്കാരെ സമ്മര്‍ദത്തിലാക്കുന്നു

ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ കഴിഞ്ഞ വര്‍ഷം ശരാശരി ഒരാഴ്ചയെങ്കിലും സമ്മര്‍ദം, ആകാംക്ഷ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓഫ് സിക്ക് എടുത്തതായി എന്‍എച്ച്എസ് കണക്കുകള്‍. നഴ്‌സുമാര്‍ ജോലിയുടെ ഭാഗമായി കനത്ത സമ്മര്‍ദത്തിന് ഇരകളാകുന്നതിന്റെ പുതിയ ഉദാഹരണമാണ് ഇതോടെ