ജീവനക്കാരില്ല, എയര്‍പോര്‍ട്ടില്‍ യാത്ര ചെയ്യാന്‍ മണിക്കൂറുകള്‍ കാത്തുനിന്ന് മടുത്ത് ജനം ; കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പ്രശ്‌ന പരിഹാരം കാണണമെന്ന ആവശ്യം ശക്തം ; വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നത് തുടര്‍ക്കഥയാകുന്നു

ജീവനക്കാരില്ല, എയര്‍പോര്‍ട്ടില്‍ യാത്ര ചെയ്യാന്‍ മണിക്കൂറുകള്‍ കാത്തുനിന്ന് മടുത്ത് ജനം ; കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പ്രശ്‌ന പരിഹാരം കാണണമെന്ന ആവശ്യം ശക്തം ; വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നത് തുടര്‍ക്കഥയാകുന്നു

പണി ചെയ്യാനോ ഇന്റര്‍വ്യൂവിനോ പങ്കെടുക്കാന്‍ ബ്രിട്ടീഷ് ജനത മടിക്കുമ്പോള്‍ എയര്‍പോര്‍ട്ടിലെ അവസ്ഥയില്‍ പൊറുതി മുട്ടുകയാണ് ജനം. നീണ്ട മണിക്കൂറുകളുടെ ക്യൂ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. വേണ്ടത്ര ജീവനക്കാരില്ലാത്തത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ ബെനിഫിറ്റ് നേടാന്‍ ജോലി ചെയ്യാതെ ജീവിക്കുകയാണ് ബ്രിട്ടനിലെ ജനതയെന്നും അതാണ് ട്രാവല്‍ മേഖലയിലെ ജീവനക്കാരുടെ കുറവിന് കാരണമെന്നും ആക്ഷേപമുണ്ട്.അംഗപരിമിതരെന്ന പേരില്‍ പലരും വീല്‍ചെയറില്‍ നീണ്ട ക്യൂ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ജീവനക്കാരുടെ കുറവ് നികത്താന്‍ ബ്രിട്ടീഷ് എയര്‍വേസും ഈസി ജെറ്റും യൂറോപ്പില്‍ നിന്നും വിസാ ഫ്രീ ജീവനക്കാരെ നിയമിക്കാന്‍ അനുമതി തേടി ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്ററെ കണ്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വഴങ്ങിയില്ല. സ്‌പെയ്ന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് ക്യാബിന്‍ ക്രൂവിനെ ജോലിക്കെടുക്കാനായിരുന്നു എയര്‍ലൈനുകളുടെ ശ്രമം. എന്നാല്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ബ്രിട്ടീഷുകാര്‍ ഇന്റര്‍വ്യൂവില്‍ പോലും പങ്കെടുക്കുന്നില്ലെന്നാണ് പരാതി.

അതിനിടെ ബര്‍മിങ്ഹാം എയര്‍പോര്‍ട്ട് വീല്‍ചെയറുകള്‍ വാങ്ങികൂട്ടേണ്ട അവസ്ഥയിലാണ്. അംഗപരിമിതരെന്ന പേരില്‍ കൂടുതല്‍ പേര്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടതോടെ ഇതിനായി സ്റ്റാഫുകളേയും വേണ്ട അവസ്ഥയാണ്. ഇമിഗ്രേഷന്‍, കസ്റ്റംസ്, ബാഗേജ് എന്നിവിടങ്ങളിലെല്ലാം അംഗപരിമിതര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.

ജീവനക്കാരുടെ കുറവു മൂലം നൂറു കണക്കിന് വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി റദ്ദാക്കിയത്. വിദേശ സ്റ്റാഫുകളെ ജോലിക്കെടുത്താലേ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകൂ. ബ്രക്‌സിറ്റ് മൂലം കടുത്ത പ്രതിസന്ധിയാണ് ജീവനക്കാരുടെ കാര്യത്തില്‍ നേരിടുന്നത്. ഈ സീസണില്‍ ിട്ടീഷ് എയര്‍വേസ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയത്.

പത്തു മണിക്കൂര്‍ ക്യൂ നിന്നപ്പോഴാണ് ഗ്വാട്ടിക് എയര്‍പോര്‍ട്ടില്‍ വിസ് എയര്‍ യാത്രക്കാര്‍ ഡെസ്‌കില്‍ സ്റ്റാഫില്ലെന്നറിഞ്ഞത്. സംഭവത്തില്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു യാത്രക്കാര്‍. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ് യാത്രക്കാരുടെ മനസു മടുപ്പിച്ചിരിക്കുകയാണ്.


Other News in this category



4malayalees Recommends