പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങി ട്രിനിറ്റി കോളേജ് ഡബ്ലിന്‍; ഇസ്രയേല്‍ സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചു; യുകെ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം അരങ്ങേറുമ്പോള്‍ ജൂത വിദ്യാര്‍ത്ഥികളെ സംരക്ഷിക്കണമെന്ന് സുനാക്

പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങി ട്രിനിറ്റി കോളേജ് ഡബ്ലിന്‍; ഇസ്രയേല്‍ സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചു; യുകെ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം അരങ്ങേറുമ്പോള്‍ ജൂത വിദ്യാര്‍ത്ഥികളെ സംരക്ഷിക്കണമെന്ന് സുനാക്
പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ബ്രിട്ടനിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ആദ്യമായി കീഴടങ്ങി ട്രിനിറ്റി കോളേജ് ഡബ്ലിന്‍. പലസ്തീന്‍ അനുകൂലികളുടെ ആവശ്യം അംഗീകരിച്ച് ഇസ്രയേല്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ ബന്ധവും നിര്‍ത്തുമെന്നാണ് യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരിക്കുന്നത്.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച പ്രതിഷേധങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നിരിക്കുന്നത്. എന്നാല്‍ ഡബ്ലിനിലെ ട്രിനിറ്റി കോളേജാണ് ആദ്യമായി വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസം മാത്രം പ്രതിഷേധം നീണ്ടപ്പോഴേക്കും പ്രതിഷേധക്കാര്‍ ഇവിടെ വിജയം നേടി.

ലോകത്തിലെ 5000 ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2024 പ്രകാരം ട്രിനിറ്റി കോളേജ് ഡബ്ലിന്‍ 81-ാം റാങ്കിലാണ്. കോളേജ് ക്യാംപസില്‍ ടെന്റുകള്‍ കെട്ടി സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ പ്രശസ്തമായ ബുക്ക് ഓഫ് കെല്‍സ് ലൈബ്രറിയിലേക്ക് മറ്റുള്ളവരുടെ പ്രവേശനം തടഞ്ഞിരുന്നു.

എല്ലാത്തരം അക്രമങ്ങളെയും, യുദ്ധങ്ങളെയും അപലപിക്കുന്നതായി വ്യക്തമാക്കിയ കോളേജ് ഒക്ടോബര്‍ 7ന് നടന്ന കൂട്ടക്കൊലയെയും തള്ളി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ തള്ളിക്കളയുന്നതിനിടെയാണ് ഇത്.

Other News in this category



4malayalees Recommends