കുറഞ്ഞ പലിശ നിരക്കുകള്‍ക്ക് വഴിതെളിയുന്നു; നിരക്കുകള്‍ 5.25 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം താഴുമെന്ന് ശുഭപ്രതീക്ഷ പങ്കുവെച്ച് പ്രവചനങ്ങള്‍; മോര്‍ട്ട്‌ഗേജ് നിരക്കുകളെ എങ്ങനെ സ്വാധീനിക്കും?

കുറഞ്ഞ പലിശ നിരക്കുകള്‍ക്ക് വഴിതെളിയുന്നു; നിരക്കുകള്‍ 5.25 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം താഴുമെന്ന് ശുഭപ്രതീക്ഷ പങ്കുവെച്ച് പ്രവചനങ്ങള്‍; മോര്‍ട്ട്‌ഗേജ് നിരക്കുകളെ എങ്ങനെ സ്വാധീനിക്കും?
സമ്മറില്‍ പലിശ നിരക്കുകള്‍ താഴാനുള്ള സാധ്യത തുറന്നിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനങ്ങള്‍. പണപ്പെരുപ്പം താഴുന്നതായി ശുഭപ്രതീക്ഷ പങ്കുവെച്ച ബാങ്ക് ബേസ് റേറ്റ് 5.25 ശതമാനത്തില്‍ നിലനിര്‍ത്തി. തുടര്‍ച്ചയായ ആറാം വട്ടമാണ് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. ഇതിന് പുറമെ നിരക്കുകള്‍ കുറയാനുള്ള സാധ്യത തെളിയുന്നതായും സൂചന നല്‍കി.

നിരക്കുകള്‍ നിശ്ചയിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍ നിരക്ക് കുറയ്ക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. രണ്ട് വര്‍ഷമായി ബാങ്ക് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയിട്ട്. കാര്യങ്ങള്‍ ശരിയായ ദിശയില്‍ നീങ്ങുന്നതായി ശുഭപ്രതീക്ഷയാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയും പങ്കുവെച്ചത്. ധനവിപണികള്‍ കരുതുന്നതിലും വലിയ വെട്ടിക്കുറവുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.

ബാങ്ക് ഏത് ദിശയില്‍ നീങ്ങുമെന്നത് ആസ്പദമാക്കിയാണ് മോര്‍ട്ട്‌ഗേജ്, ക്രെഡിറ്റ് കാര്‍ഡ് നിരക്കുകള്‍ നിശ്ചയിക്കുന്നത്. അടുത്ത മാസം ആദ്യത്തെ നിരക്ക് കുറയ്ക്കല്‍ ഉണ്ടാകുമെന്ന് സാമ്പത്തിക വിപണികള്‍ 50% സാധ്യത കാണുമ്പോള്‍, ആഗസ്റ്റില്‍ ഈ മാറ്റം വരാന്‍ 75 ശതമാനം സാധ്യതയും കണക്കാക്കുന്നു.

ജൂണ്‍ 20ന് അടുത്ത കമ്മിറ്റി യോഗം ചേരുമ്പോള്‍ പണപ്പെരുപ്പ നിരക്കിന് പുറമെ ശമ്പള ഡാറ്റയും പരിഗണിക്കപ്പെടും. പണപ്പെരുപ്പം ലക്ഷ്യമിട്ട രണ്ട് ശതമാനത്തിലേക്ക് എത്തിയാല്‍ ബാങ്ക് തീരുമാനം അതിവേഗത്തില്‍ ഉണ്ടാകുമെന്നാണ് വിപണികളുടെ പ്രതീക്ഷ. പലിശ നിരക്കുകള്‍ നിലനിര്‍ത്തിയതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ മാറ്റമുണ്ടാകില്ല.

Other News in this category



4malayalees Recommends