ട്രെയിനുകളില്‍ സീറ്റ് ഒഴിവ് കണ്ടാല്‍ ബാഗ് വെച്ച് സുഖിച്ച് ഇരിക്കരുത്! സീറ്റുകളില്‍ ബാക്ക്പാക്ക് വെയ്ക്കുന്ന യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കുമെന്ന് ട്രെയിന്‍ ഗാര്‍ഡുമാരുടെ ഭീഷണി; ഇരിപ്പിടം അടിച്ചുമാറ്റുന്ന പകര്‍ച്ചവ്യാധിക്ക് തടയിടാന്‍ നീക്കം

ട്രെയിനുകളില്‍ സീറ്റ് ഒഴിവ് കണ്ടാല്‍ ബാഗ് വെച്ച് സുഖിച്ച് ഇരിക്കരുത്! സീറ്റുകളില്‍ ബാക്ക്പാക്ക് വെയ്ക്കുന്ന യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കുമെന്ന് ട്രെയിന്‍ ഗാര്‍ഡുമാരുടെ ഭീഷണി; ഇരിപ്പിടം അടിച്ചുമാറ്റുന്ന പകര്‍ച്ചവ്യാധിക്ക് തടയിടാന്‍ നീക്കം
ട്രെയിന്‍ യാത്രകള്‍ക്കിടെ ബാഗ് സീറ്റില്‍ വെയ്ക്കുന്നത് സ്വാഭാവികം. എന്നാല്‍ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണെന്ന ധാരണയില്‍ ബാക്ക്പാക്ക് വെയ്ക്കുന്നത് ചിലപ്പോള്‍ പെനാല്‍റ്റി ചുമത്താന്‍ ഇടയാക്കും. ഒഴിവുള്ള സീറ്റില്‍ ബാഗ് വെയ്ക്കുന്ന യാത്രക്കാര്‍ക്കാണ് ട്രെയിന്‍ ഗാര്‍ഡുമാര്‍ ഭീഷണി മുഴക്കുന്നത്.

ട്രെയിനുകളില്‍ തിരക്കേറിയ സമയത്ത് സീറ്റുകളില്‍ ലഗേജ് വെയ്ക്കുന്ന യാത്രക്കാര്‍ക്ക് റെയില്‍ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നതായാണ് കസ്റ്റമേഴ്‌സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ കസേരകള്‍ പിടിച്ചുവെയ്ക്കുന്നതിന് പിഴ ഈടാക്കുന്നത് തീരെ ഇല്ലാത്ത കാര്യമാണെന്ന് ട്രെയിന്‍ വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നു.

ആളില്ലാത്ത സീറ്റുകളില്‍ ലഗേജ് വെയ്ക്കുന്ന യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കാനുള്ള നടപടിക്രമങ്ങള്‍ ഇല്ലെന്ന് നാഷണല്‍ റെയില്‍ സമ്മതിക്കുന്നു. എന്നാല്‍ അധിക ലഗേജ് ചാര്‍ജ്ജ് ഈടാക്കാന്‍ വ്യക്തിഗത ഓപ്പറേറ്റര്‍മാര്‍ക്ക് അധികാരമുണ്ട്. ഇത് പൊതുവില്‍ നടപ്പാക്കാറില്ലെന്ന് മാത്രം.

നാഷണല്‍ റെയില്‍ കണ്ടീഷന്‍സ് ഓഫ് ട്രാവല്‍ പ്രകാരം യാത്രക്കാര്‍ക്ക് മൂന്ന് പീസ് ലഗേജ് മാത്രമാണ് അനുവദിക്കുക. ചെയറുകളില്‍ ബാഗ് വെയ്ക്കാന്‍ ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഫീസ് ഈടാക്കാം. മൂന്നിലേറെ ബാഗുകളോ, ഒരു മീറ്ററില്‍ കൂടുതല്‍ നീളമുള്ളതോ ഇതിനായി കണക്കാക്കാം.

സാധാരണയായി ഇത്തരം ഫൈനുകള്‍ നല്‍കാറില്ലെങ്കിലും മോശം പെരുമാറ്റം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഭീഷണി മുഴക്കുന്നത്. യാത്രക്കാരെ ഓര്‍മ്മിപ്പിക്കുകയാണ് ഈ തമാശ രൂപേണയുള്ള ഭീഷണിയുടെ ഉദ്ദേശമെന്നാമ് പറയപ്പെടുന്നത്.

Other News in this category



4malayalees Recommends