ഋഷി സുനാക് വിളംബരം ചെയ്ത് നടപ്പാക്കുന്ന റുവാന്‍ഡ സ്‌കീം കീറിയെറിയും; കീര്‍ സ്റ്റാര്‍മര്‍ സ്വപ്‌നം കാണുന്നത് പുതിയ കള്ളക്കടത്ത് വിരുദ്ധ യൂണിറ്റ്; തീവ്രവാദ വിരുദ്ധ അധികാരവും നല്‍കും

ഋഷി സുനാക് വിളംബരം ചെയ്ത് നടപ്പാക്കുന്ന റുവാന്‍ഡ സ്‌കീം കീറിയെറിയും; കീര്‍ സ്റ്റാര്‍മര്‍ സ്വപ്‌നം കാണുന്നത് പുതിയ കള്ളക്കടത്ത് വിരുദ്ധ യൂണിറ്റ്; തീവ്രവാദ വിരുദ്ധ അധികാരവും നല്‍കും
പ്രധാനമന്ത്രി ഋഷി സുനാക് അനധികൃത കുടിയേറ്റത്തിന് എതിരെ പെടാപ്പാട് പെട്ടാണ് റുവാന്‍ഡ സ്‌കീം നടപ്പാക്കിയിരിക്കുന്നത്. ഇത് പ്രകാരം അഭയാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടവരെ നാടുകടത്താനുള്ള വിമാനങ്ങള്‍ ഇപ്പോഴും പറന്ന് തുടങ്ങിയിട്ടില്ല. ഈ ഘട്ടത്തിലാണ് തങ്ങള്‍ അധികാരത്തില്‍ എത്തുമ്പോള്‍ റുവാന്‍ഡ സ്‌കീം കീറിയെറിയുമെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിക്കുന്നത്.

സ്‌കീം ഒഴിവാക്കിയ ശേഷം ഇതില്‍ നിന്നുമുള്ള 75 മില്ല്യണ്‍ പൗണ്ട് ഉപയോഗിച്ച് നൂറുകണക്കിന് പുതിയ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ നിയോഗിക്കുമെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. ഇവര്‍ക്ക് മനുഷ്യക്കടത്ത് തടയാനും, തീവ്രവാദ വിരുദ്ധ അധികാരങ്ങളും ലഭ്യമാക്കും, ലേബര്‍ നേതാവ് പറയുന്നു.

ഗവണ്‍മെന്റ് പദ്ധതി ബുദ്ധിയുള്ളവര്‍ക്ക് അപമാനമാണെന്ന് സ്റ്റാര്‍മര്‍ ആരോപിക്കുന്നു. ഈ കള്ളക്കടത്ത് നടത്തുന്ന സംഘങ്ങളെ ഈ വിധമൊന്നും പറ്റിക്കാന്‍ കഴിയില്ലെന്നും ലേബര്‍ നേതാവ് അവകാശപ്പെടും. റുവാന്‍ഡ സ്‌കീമില്‍ നിന്നുള്ള ഫണ്ട് വഴിതിരിച്ച് വിടുകയും, പുതിയ ബോര്‍ഡര്‍ സെക്യൂരിറ്റി കമ്മാന്‍ഡ് ആരംഭിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

ഇമിഗ്രേഷന്‍ വിഷയങ്ങളില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് എതിരെ നേരിയ ലീഡ് മാത്രമാണ് ലേബറിനുള്ളത്. പൊതുവെ കുടിയേറ്റ വിഷയത്തില്‍ ലേബറിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് ഭൂരിപക്ഷ അഭിപ്രായം.

Other News in this category



4malayalees Recommends