UK News

റഷ്യയെ ഓടിച്ചിട്ട് ഉക്രെയിന്‍; പുടിന്റെ സൈന്യത്തിന് 14 ദിവസം കൂടി പോരാടാന്‍ മാത്രമുള്ള ശേഷി? ഖാര്‍ഖീവില്‍ കനത്ത നാശം വിതയ്ക്കുന്ന അക്രമം നടത്തി സൈന്യം; നമ്മള്‍ ജയിക്കുകയാണെന്ന് ജനങ്ങളോട് പ്രഖ്യാപിച്ച് സെലെന്‍സ്‌കി
 ഉക്രെയിനില്‍ അധിനിവേശം നടത്തുന്ന റഷ്യക്ക് അടുത്ത പത്ത് മുതല്‍ 14 വരെ ദിവസത്തേക്ക് പോരാടാനുള്ള ശേഷി മാത്രമാണുള്ളതെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന യുകെ പ്രതിരോധ ശ്രോതസ്സുകളാണ് റഷ്യയുടെ ബലം കുറഞ്ഞ് വരുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്.  എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് ഉക്രെയിനില്‍ കാര്യമായ മുന്നേറ്റം സൃഷ്ടിക്കാന്‍ റഷ്യക്ക് സാധിച്ചേക്കില്ലെന്ന വിശ്വാസവും ബലപ്പെട്ട് വരികയാണ്. അധിനിവേശം നടത്തുന്ന മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍ കനത്ത പ്രതിരോധം നേരിടുന്നതാണ് പുടിന്റെ സൈനികര്‍ക്ക് പാരയാകുന്നതെന്ന് ഇന്റലിജന്‍സ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.  കീവ്, ഖാര്‍ഖീവ് ഉള്‍പ്പെടെയുള്ള ഉക്രെയിന്‍ നഗരങ്ങളില്‍ ബോംബുകളുടെ മഴയാണ് റഷ്യ പെയ്യിക്കുന്നത്. എന്നാല്‍ പ്രതിരോധം കനക്കുന്നതോടെ അധിനിവേശം പ്രതീക്ഷയ്ക്ക് വിപരീതമായാണ് നീങ്ങുന്നത്. വ്‌ളാദിമര്‍

More »

അടുത്ത മാസം യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വര്‍ദ്ധിക്കും; ബില്ലുകള്‍ ഉയരുമ്പോള്‍ കൂടുതല്‍ പണം തേടിയെത്തുന്നത് ആശ്വാസമാകും; ചൈല്‍ഡ് ബെനഫിറ്റ്, സ്റ്റേറ്റ് പെന്‍ഷന്‍, ഹൗസിംഗ് ബെനഫിറ്റ്, പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് എന്നിവയും ഉയരുന്നു
 ഏപ്രില്‍ മാസം മുതല്‍ ബ്രിട്ടനില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വഴി ലഭിക്കുന്ന പണത്തില്‍ വര്‍ദ്ധനവ് നേടാം. ബെനഫിറ്റ് നിരക്കുകള്‍ ഉയരുന്നതോടെ കൂടുതല്‍ പണം അപേക്ഷകരെ തേടിയെത്തും. ബില്ലുകള്‍ കൂടി വര്‍ദ്ധിക്കുന്ന കാലമായതിനാല്‍ നിരക്ക് വര്‍ദ്ധിക്കുന്നത് ആശ്വാസമാകും.  യൂണിവേഴ്‌സല്‍ ക്രെഡിറ്റ് അടുത്ത മാസം 3.1% ആണ് വര്‍ദ്ധിക്കുന്നത്. ഇതിന് പുറമെ

More »

പ്രധാന ഔദ്യോഗിക പരിപാടികളിലും എലിസബത്ത് രാജ്ഞി പങ്കെടുത്തേക്കില്ല ; 95 കാരിയായ രാജ്ഞി ചുമതലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു ; ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പൊതു പരിപാടികളില്‍ ' പ്രതിനിധികളെ' അയക്കും
എലിസബത്ത് രാജ്ഞിയുടെ പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. സുപ്രധാന പരിപാടികളില്‍ പോലും ഇനി രാജ്ഞി പങ്കെടുത്തേക്കില്ലെന്ന സൂചനയാണ് കൊട്ടാരവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. പൊതു പരിപാടികള്‍ ഒഴിവാക്കുകയാണ്. 95 വയസ്സായ രാജ്ഞി രോഗ ബാധിതയല്ലെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അതിനാല്‍ ഔദ്യോഗിക പരിപാടികളില്‍ പ്രതിനിധികളെ

More »

'ദൈവനാമത്തില്‍ ആവശ്യപ്പെടുന്നു, ഈ കൂട്ടക്കൊല അവസാനിപ്പിക്കണം'; ഉക്രെയിനില്‍ കുട്ടികളെയും, സാധാരണ ജനങ്ങളെയും കൊല്ലുന്ന ക്രൂരതയെ അപലപിച്ച് പോപ്പ് ഫ്രാന്‍സിസ്; നഗരങ്ങളെ സെമിത്തേരികളാക്കുന്നതിന് മുന്‍പ് അക്രമം അവസാനിപ്പിക്കണമെന്ന് റഷ്യയോട് അഭ്യര്‍ത്ഥന
 ഉക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനിടെ കുട്ടികളുടെ ആശുപത്രികളിലും, സാധാരണ ജനങ്ങള്‍ക്കും നേരെ നടക്കുന്ന ബോംബാക്രമണങ്ങള്‍ ക്രൂരവും, ന്യായീകരണം ഇല്ലാത്തതുമാണെന്ന് പോപ്പ് ഫ്രാന്‍സിസ്. ഉക്രെയിന്‍കാരെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുകയാണെന്ന് 85-കാരനായ പോപ്പ് പറഞ്ഞു.  യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ കേണപേക്ഷിക്കുകയാണെന്നും വത്തിക്കാനില്‍ ഞായറാഴ്ച പ്രസംഗത്തില്‍ പോപ്പ്

More »

ഉക്രെയിനില്‍ യുദ്ധം നീണ്ടാല്‍ പണി ബ്രിട്ടനിലെ സാധാരണക്കാര്‍ക്ക്? പണപ്പെരുപ്പം വീണ്ടും മുകളിലേക്ക് നീങ്ങുമ്പോള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് തിരിച്ചടി; ബില്ലുകള്‍ 10 ശതമാനം കൂടി ഉയരും; നികുതി കുറയ്ക്കില്ലെന്ന് സമ്മതിച്ച് മന്ത്രിമാര്‍
 അടുത്ത ആഴ്ച ചാന്‍സലര്‍ ഋഷി സുനാക് സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് നടത്തുമ്പോള്‍ നികുതികള്‍ വെട്ടിക്കുറയ്ക്കില്ലെന്ന് സമ്മതിച്ച് മന്ത്രിമാര്‍. അതേസമയം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന റദ്ദാക്കണമെന്ന ആവശ്യത്തിന് ഊര്‍ജ്ജമേകി മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണും ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്ഥാപനങ്ങളെയും, ജോലിക്കാരെയും ബാധിക്കുന്ന വര്‍ദ്ധന

More »

ട്രെയിനിംഗ് കാലത്ത് സ്റ്റുഡന്റ് നഴ്‌സുമാര്‍ക്ക് അക്രമങ്ങളും, അസഭ്യവും നേരിടേണ്ടി വരുന്നുവെന്ന് കണ്ടെത്തല്‍; ചില നഴ്‌സുമാര്‍ക്ക് തല്ല് വരെ നേരിടേണ്ടി വരുന്നു; ഇതൊക്കെ ജോലിയുടെ ഭാഗമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശവും?
 പരിശീലന കാലത്ത് സ്റ്റുഡന്റ് നഴ്‌സുമാര്‍ക്ക് തല്ലും, ഇടിയും കൊള്ളുന്നതിന് പുറമെ തെറിവിളിയും കേള്‍ക്കേണ്ടി വരുന്നതായി വിദഗ്ധര്‍. തങ്ങളുടെ പഠനത്തില്‍ പങ്കെടുത്ത എല്ലാ ജൂനിയര്‍ നഴ്‌സിംഗ് മെഡിക്കുകള്‍ക്കും നാല് വര്‍ഷത്തെ പ്ലേസ്‌മെന്റിന് ഇടെ അക്രമം നേരിട്ടതായാണ് സ്റ്റിര്‍ലിംഗ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ വ്യക്തമാക്കുന്നത്.  കണ്ടെത്തലുകള്‍ ശോചനീയമാണെന്നും, മികച്ച

More »

പുടിന് 'ചികിത്സിച്ച്' ഭ്രാന്തായോ? ക്യാന്‍സര്‍ ചികിത്സയ്ക്കായി സ്റ്റിറോയ്ഡ് ഉപയോഗിച്ചത് മൂലം റഷ്യന്‍ പ്രസിഡന്റിന്റെ 'രോഷം' കൈവിടുന്നു; അക്രമോത്സുകത ഇതിന്റെ ഭാഗം; പുതിയ അവകാശവാദങ്ങളുമായി ഇന്റലിജന്‍സ് മേധാവികള്‍
 റഷ്യക്കെതിരെ പാശ്ചാത്യ ലോകത്തിനുള്ള വെറുപ്പ് ലോകപ്രസിദ്ധമാണ്. ശീതകാലയുദ്ധാനന്തരവും അത് നിലനില്‍ക്കുന്നു. പ്രശസ്തമായ ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ റഷ്യന്‍ വില്ലന്‍മാരെയാണ് പലപ്പോഴും 007 നേരിടുക. ഇപ്പോള്‍ ഉക്രെയിന് എതിരായ യുദ്ധത്തില്‍ കലാശിച്ച ചില കാര്യങ്ങള്‍ പാശ്ചാത്യ ലോകത്തിന്റെ സൃഷ്ടിയാണെന്ന് പറയാതെ വയ്യ. എന്നിരുന്നാലും പുടിനെ അക്രമത്തിലേക്ക് നയിച്ചത് ക്യാന്‍സര്‍

More »

രാജ്ഞി ക്ഷീണിത! പ്രിയപ്പെട്ട നായക്കുട്ടികളെ നടക്കാന്‍ കൊണ്ടുപോകാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ 95-കാരി; ആറ് മാസത്തോളമായി ഇതാണ് സ്ഥിതി; ഇനിയൊരിക്കലും ആരോഗ്യം വീണ്ടെടുക്കില്ലെന്ന് ആശങ്ക
 രാജ്ഞിയുടെ ആരോഗ്യനില അത്ര സുഖകരമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ക്ഷീണവും, അനാരോഗ്യവും മൂലം രാജ്ഞിക്ക് തന്റെ പ്രിയപ്പെട്ട നായക്കുട്ടികളെ നടക്കാന്‍ കൊണ്ടുപോകാന്‍ പോലും കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡ്‌സര്‍ കാസിലില്‍ ആറ് മാസത്തോളമായി പുറത്തിറങ്ങാതെ കഴിയുന്ന രാജ്ഞി തല്‍സ്ഥിതിയില്‍ തന്നെ ബാക്കി കാലം തീര്‍ക്കുമെന്നാണ് ആശങ്ക ഉയരുന്നത്.  കോമണ്‍വെല്‍ത്ത് ഡേ

More »

ചെല്‍സി ക്ലബിന്റെ ഉടമയാകുന്നതില്‍ റൊമാന്‍ അബ്രാമോവിച്ചിന് വിലക്ക്; ക്ലബിനെ ഉടന്‍ വില്‍ക്കണം; ഉത്തരവിട്ട് പ്രീമിയര്‍ ലീഗ്; യുകെയുടെ ഉപരോധത്തില്‍ പിടിവള്ളിയില്ലാതെ റഷ്യന്‍ ശതകോടീശ്വരന്‍; സീസണ്‍ തീര്‍ക്കാന്‍ സര്‍ക്കാരിന്റെ 110 മില്ല്യണ്‍ പൗണ്ട്
 ചെല്‍സിയുടെ ഡയറക്ടറായി തുടരുന്നതിന് റഷ്യന്‍ ശതകോടീശ്വരന്‍ റൊമാന്‍ അബ്രാമോവിച്ചിന് വിലക്ക് ഏര്‍പ്പെടുത്തി പ്രീമിയര്‍ ലീഗ്. റഷ്യ നടത്തുന്ന ഉക്രെയിന്‍ അധിനിവേശവും, പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായുള്ള ബന്ധവും മുന്‍നിര്‍ത്തിയാണ് യുകെ ഗവണ്‍മെന്റ് അബ്രാമോവിച്ചിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിനിടെ ഈ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതിന്റെ ഭാഗമായി

More »

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍

ഹൈനോള്‍ട്ടില്‍ സ്‌കൂളിലേക്ക് പോയ 14-കാരനെ വെട്ടിക്കൊല്ലുകയും, പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ വെട്ടേല്‍ക്കുകയും ചെയ്ത കേസ്; അക്രമിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി; കുട്ടിയ്ക്ക് അപകടസൂചന നല്‍കാന്‍ ശ്രമിച്ചെങ്കിലും വിനയായത് ഹെഡ്‌ഫോണ്‍

സ്‌കൂളിലേക്ക് നടന്ന് പോകുകയായിരുന്ന 14-കാരനെ വെട്ടിക്കൊന്ന പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഹൈനോള്‍ട്ടില്‍ വടിവാള്‍ അക്രമണം നടക്കുന്നതിന് ഇടയില്‍ ചെന്നുപെട്ടതോടെയാണ് ഡാനിയേല്‍ ആന്‍ജോറിന്‍ വെട്ടേറ്റ് മരിച്ചത്. നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ നടന്ന അക്രമസംഭവങ്ങളില്‍ നാല്

അനധികൃത കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് തന്നെ നീക്കിത്തുടങ്ങി; രാജ്യം ഒട്ടാകെ ഇമിഗ്രേഷന്‍ റെയ്ഡ് നടത്തി ബോര്‍ഡര്‍ പോലീസ്; നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കുന്നതിന് മുന്‍പ് മുങ്ങിയവരെയും പൊക്കി

റുവാന്‍ഡ ബില്‍ നിയമമായി മാറിയതോടെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി ബോര്‍ഡര്‍ പോലീസ്. ആദ്യ ഘട്ട അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനായി വീടുകളില്‍ നിന്നും പുറത്തിറക്കുന്ന നാടകീയ രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ

ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് ഋഷി സുനാക്; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച 19-കാരി ഗ്രേസ് ഒ'മാലി കുമാറിന്റെ ജീവത്യാഗത്തിന് മരണാനന്തരം അംഗീകാരം ലഭിച്ചേക്കും

നോട്ടിംഗ്ഹാമില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഗ്രേസ് ഒ'മാലി കുമാറിന് മരണാനന്തരം ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് പ്രധാനമന്ത്രി ഋഷി സുനാക്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്ന 19-കാരി ഗ്രേസും, സുഹൃത്ത്

എന്‍എച്ച്എസില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുതിച്ചുയരുന്നു ; ഇന്നു മുുതല്‍ പത്തു പൗണ്ട് അധികം നല്‍കേണ്ടിവരും ; സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം നല്‍കുന്ന നടപടി

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ