പ്രധാന ഔദ്യോഗിക പരിപാടികളിലും എലിസബത്ത് രാജ്ഞി പങ്കെടുത്തേക്കില്ല ; 95 കാരിയായ രാജ്ഞി ചുമതലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു ; ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പൊതു പരിപാടികളില്‍ ' പ്രതിനിധികളെ' അയക്കും

പ്രധാന ഔദ്യോഗിക പരിപാടികളിലും എലിസബത്ത് രാജ്ഞി പങ്കെടുത്തേക്കില്ല ; 95 കാരിയായ രാജ്ഞി ചുമതലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു ; ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പൊതു പരിപാടികളില്‍ ' പ്രതിനിധികളെ' അയക്കും
എലിസബത്ത് രാജ്ഞിയുടെ പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. സുപ്രധാന പരിപാടികളില്‍ പോലും ഇനി രാജ്ഞി പങ്കെടുത്തേക്കില്ലെന്ന സൂചനയാണ് കൊട്ടാരവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. പൊതു പരിപാടികള്‍ ഒഴിവാക്കുകയാണ്. 95 വയസ്സായ രാജ്ഞി രോഗ ബാധിതയല്ലെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അതിനാല്‍ ഔദ്യോഗിക പരിപാടികളില്‍ പ്രതിനിധികളെ അയക്കാനാണ് രാജ്ഞിയുടെ തീരുമാനം.

ചാള്‍സ് രാജകുമാരനോ വില്യം രാജകുമാരനോ ആയിരിക്കും ഇനി പൊതു പരിപാടികളില്‍ പങ്കെടുക്കുക. ശാരീരികമായി ക്ഷീണിച്ച അവസ്ഥയിലാണ് രാജ്ഞി. എന്നാല്‍ ആരോഗ്യ നിലയെ കുറിച്ച് ബക്കിങ്ഹാം കൊട്ടാരം പ്രതികരിച്ചിട്ടില്ല. കോമണ്‍സ് വെല്‍ഡേ സര്‍വീസില്‍ രാജ്ഞി പങ്കെടുക്കാതിരുന്നതോടെ ആരോഗ്യം സംബന്ധിച്ച് വാര്‍ത്തകള്‍ സജീവമായിരിക്കുകയാണ്. ചടങ്ങില്‍ രാജ്ഞിയെ പ്രതിനിധീകരിച്ച് ചാള്‍സ് രാജകുമാരനാണ് പങ്കെടുത്തത്. രാജ്ഞി ഊന്നുവടി ഉപയോഗിച്ചു തുടങ്ങിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

Queen Elizabeth 'is too frail to walk her Corgis'

ചുറുചുറുക്കോടെ ഈ പ്രായത്തിലും കാണപ്പെട്ട രാഞ്ജി ഇനി വിശ്രമ ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് സൂചന. മാര്‍ച്ചില്‍ മൂന്നു പ്രധാന പരിപാടികളില്‍ പങ്കെടുക്കാനാണ് രാജ്ഞി നിശ്ചയിച്ചിരുന്നത്. ആനുവല്‍ ഡിപ്ലോമാറ്റിക് റിസപ്ഷനായിരുന്നു ഒന്ന്. യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇതു മാറ്റിവച്ചു. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ ഓര്‍മ്മ ദിനത്തിലെ പരിപാടിയിലും രാജ്ഞി പങ്കെടുത്തേക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

കോവിഡ് ഭേദമായതിന് ശേഷവും തന്റെ ചുമതല രാജ്ഞി നിര്‍വ്വഹിച്ചിരുന്നു. കനേഡിയന്‍ പ്രസിഡന്റ് ട്രൂഡോയുമായി ചര്‍ച്ച നടത്തിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ ഇനിയും ഭാരപ്പെട്ട ചുമതലകള്‍ ഏറ്റെടുത്ത് പൊതുപരിപാടികളുടെ ഭാഗമാകേണ്ടെന്ന തീരുമാനത്തിലാണ് രാജ്ഞിയെന്ന സൂചനയാണ് പുറത്തുവരുന്നത്.

Other News in this category



4malayalees Recommends